Various Job vacancy in kerala - temporary appointment
Related Post
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
◾️ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് കൗണ്‍സിലര്‍
തിരുവനന്തപുരം: ജില്ലയിലെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനായി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് കൗണ്‍സിലര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
രണ്ട് ഒഴിവുകളാണുള്ളത്. 14,000 രൂപ പ്രതിമാസ വേതനം. 25 നും 60 വയസിനും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ 30ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2343241.
◾️കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഒഴിവുകൾ
കോട്ടയം: ജില്ലയിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
തസ്തികകളും യോഗ്യതകളും : 🔹എപ്പിഡെമിയോളജിസ്റ്റ് -
മെഡിക്കല്‍ ബിരുദാനന്തരബിരുദവും പ്രവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍ /പബ്ലിക് ഹെല്‍ത്ത്/ എപ്പിഡെമിയോളജിയില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ മെഡിക്കല്‍ ബിരുദവും പബ്ലിക് ഹെല്‍ത്തില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും, അല്ലെങ്കില്‍ ലൈഫ് സയന്‍സില്‍ എം.എസ്.സിയും പബ്ലിക് ഹെല്‍ത്തില്‍ മാസ്റ്റര്‍ ഡിഗ്രി അല്ലെങ്കില്‍ എപ്പിഡെമിയോളജിയില്‍ എം.എസ്.സിയും പബ്ലിക് ഹെല്‍ത്തില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.(പ്രായം 40 കവിയരുത്)
🔹മെഡിക്കല്‍ ഓഫീസര്‍-എം.ബി.ബി.എസ് , ടി.സി.എം.സി രജിസ്‌ട്രേഷന്‍.(പ്രായം 67 കവിയരുത്)
🔹ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ -
ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഡി.സി.എ/പി.ജി.ഡി.സി.എ യും.(പ്രായം 40 കവിയരുത്)
🔹ജെ.എച്ച്.ഐ -
പ്ലസ് ടു/വി.എച്ച്.എസ്.ഇ(ബയോളജി)യും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ കോഴ്‌സും .
പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. .(പ്രായം 40 കവിയരുത്). താത്പ്പര്യമുള്ളവര്‍ നവംബര്‍ 24 ന് രാവിലെ 11 ന് കോട്ടയം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. പ്രായം, മേല്‍വിലാസം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ ഹാജരാക്കണം.കോവിഡ് ബ്രിഗേഡില്‍ ജോലിചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
◾️ഫർമസിസ്റ്റ്
കാസർക്കോട് : ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒരു ഫാര്‍മിസിസ്റ്റിന്റെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 27 ന് രാവിലെ 10.30 ന് ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ സഹിതം ഹാജരാകണം. ഫോണ്‍: 0467 2263922.
◾️ഇൻസ്ട്രക്ടർ
കാസർക്കോട് : നീലേശ്വരം എരിക്കുളത്തെ മടിക്കൈ ഗവ.ഐ.ടി.ഐയില്‍ എംപ്ലോയ്ബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 25 ന് രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍. എം.ബി.എ/ ബിബിഎ യും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും/ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍ ഇക്കണോമിക്‌സ് വിഷയത്തില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയും/ ബിരുദം/ ഡിപ്ലോമയും ഡിജിഇടി സ്ഥാപനങ്ങളില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.
Post a Comment