Application invited for the various temporary appointment
Also Read
◾️താത്കാലിക നിയമനം
കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ താഴെ പറയുന്ന തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് രണ്ട് ഒഴിവ്. യോഗ്യത ഫാര്‍മസി ഡിപ്ലോമ/ബി.ഫാം/ഫാം ഡി, സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 18-36, ദിവസവേതനം 467 രൂപ. അറ്റന്‍ഡന്റ് ഒരു ഒഴിവ്, യോഗ്യത എസ്.എസ്.എല്‍.സി, പ്രായപരിധി 18-36, ദിവസവേതനം 450 രൂപ.
ആറുമാസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 10-ന് രാവിലെ 10.30 ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. അന്നേ ദിവസം രാവിലെ ഒമ്പതു മുതല്‍ 10 വരെയായിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2754000.
◾️സ്ഥിരം ഒഴിവുകൾ
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിവിധ അസിസ്റ്റന്റ് എഞ്ചിനിയേഴ്സിന്റെ / അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികകളിലേയ്ക്ക് സ്ഥിരം ഒഴിവു കൾ നിലവിലുണ്ട്. .നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ, എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 10.12.2021 ന് മുമ്പ് അതാത് എം പ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർചെയ്യേണ്ടതാണ്.
പ്രായപരിധി :20.12.2021 നു 18-45 നിയമാനുസൃത വയസ്സിളവ് ബാധകം .
വിദ്യാഭ്യാസ യോഗ്യത : 3 വർഷത്തെ മെക്കാനിക്കൽ /ഇലെക്ട്രിക്കൽ /ഇലക്ട്രോണിക്സ് /ഇൻട്രുമെന്റഷൻ / /ഇൻഫർമേഷൻ ടെക്നോളോജി /കൊമേർഷ്യൽ പ്രാക്ടീസ് എന്നീ എന്‍ഞ്ചിനീയറിംഗിലെ ഡിപ്ലോമ / ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി . നിശ്ചിത യോഗ്യത നേടിയതിനു ശേഷം കപ്പല്‍ നിർമ്മാണശാലയില്‍ നിന്നോ /എന്‍ഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ/ സർക്കാർ /അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്നോ നേടിയുട്ടുള്ള 7 വർഷത്തെ പ്രവർത്തി പരിചയം . അല്ലെങ്കിൽ അതാതു ട്രേഡുകളിലുള്ള ITI/(NTC)/NAC യും 22 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.
إرسال تعليق