Application invited for the various temporary vacancies in kerala
തൊഴിൽ വാർത്തകൾ
Also Read
◾️സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
കേരള വന ഗവേഷണ സ്ഥാപനത്തിൽ 29 ജൂലൈ 2024 വരെ സമയബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് മെയിന്റനൻസ് ഓഫ് ദി സെന്റർ ഫോർ സിറ്റിസൻ സയൻസ് ആന്റ് ബയോഡൈവേഴ്‌സിറ്റി ഇൻഫോർമാറ്റിക്‌സിൽ ഒരു സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/കമ്പ്യൂട്ടർ പ്രോഗ്രാമറെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.
◾️ഫിസിക്കൽ ട്രെയിനിങ്-മേട്രൻ
കഴക്കൂട്ടം സൈനിക സ്‌കൂളിൽ കരാർ അടിസ്ഥാനത്തിൽ ഫിസിക്കൽ ട്രെയിനിങ്-മേട്രൻ തസ്തികയിൽ (സ്ത്രീകൾ മാത്രം) അപേക്ഷ ക്ഷണിച്ചു. ഫിസിക്കൽ എഡ്യുക്കേഷനിൽ ബിരുദമാണ് യോഗ്യത. പ്രായം 2021 ഡിസംബർ ഒന്നിന് 21നും 35നും മധ്യേ. മാസശമ്പളം 21000 രൂപ. വിശദവിവരങ്ങൾക്ക്: www.sainikschooltvm.nic.in.
◾️ജൂനിയർ റെസിഡന്റ്
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നൽകുന്നതിലേക്കായി യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 26. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in സന്ദർശിക്കുക.
◾️എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ സംരംഭമായ ദേശീയ എസ്.സി-എസ്.ടി ഹബിന്റെ സഹായത്തോടെ സംസ്ഥാനത്തെ പത്താംക്ലാസ് പാസായതും 18 വയസ്സ് പൂർത്തിയായതുമായ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നീഷ്യൻ ത്രൈമാസ ഡിപ്ലോമ കോഴ്‌സിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും
കിലയുടെ നേതൃത്വത്തിൽ ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലാണ് കോഴ്‌സ് നടത്തുന്നത്. പ്രവേശനമാഗ്രഹിക്കുന്നവർ 23, 24 തീയതികളിലായി (രാവിലെ 11 മണിമുതൽ) കൊട്ടാരക്കര കില സി എച്ച് ആർ ഡി യിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ആവശ്യമായ രേഖകൾ സഹിതം പടങ്കെടുക്കണം. കോഴ്‌സ് ഫീ സൗജന്യം. ഫോൺ: 9496150327, 9961421040.
◾️കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലെ മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ ജനുവരി മൂന്നിനു രാവിലെ 10.30 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. തിരുവനന്തപുരം പി.എം.ജിയിലെ സ്റ്റുഡന്റ്സ് സെന്ററിലുള്ള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ നടക്കുന്ന പ്ലേസ്മെന്റ് ഡ്രൈവിൽ തിരുവനന്തപുരം ജില്ലയിലെ രണ്ടു സ്വകാര്യ സ്ഥാപനങ്ങളിലെ 85 ഒഴിവുകളിൽ നിയമനം നടത്തും. ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. താത്പര്യമുള്ളവർ ഡിസംബർ 30നു രാത്രി 12നു മുൻപ് http://bit.ly/3q5UPkg എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് www.facebook.com/MCCTVM, 0471 2304577.
إرسال تعليق