Job vacancy in kerala - Temporary appointment in government institutions

Application Invited for the various temporary appointment
Also Read
◾️ഇന്‍ഷൂറന്‍സ് ഏജന്റ് / ഫീല്‍ഡ് ഓഫീസര്‍ നിയമനം

മലപ്പുറം : മഞ്ചേരി പോസ്റ്റല്‍ ഡിവിഷണില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മീഷണ്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് ജയിക്കണം. 18 നും 50 നും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍ രഹിതര്‍, ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയിലെ മുന്‍ ഏജന്റുമാര്‍, അങ്കണവാടി ജീവനക്കാര്‍, വിമുക്ത ഭടന്‍മാര്‍, വിരമിച്ച അധ്യാപകര്‍, ജനപ്രതിനിധികള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവരെ ഡയറക്റ്റ് ഏജന്റായും ഗവണ്‍മെന്റ് സര്‍വ്വീസില്‍ നിന്ന് വിരമിച്ച 65 വയസ്സിന് താഴെ പ്രായമുള്ളവരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കും. അപേക്ഷകര്‍ വയസ്സ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം സൂപ്രണ്ട് ഓഫ് പോസ്‌റ്റോഫീസ്, മഞ്ചേരി പോസ്റ്റല്‍ ഡിവിഷണ്‍ മഞ്ചേരി-676121 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം. അപേക്ഷകള്‍ ഓഫീസില്‍ ലഭിക്കേണ്ട അവസാന തിയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 8907264209/ 0483 2766840

◾️അന്യത്രസേവന നിയമനത്തിനു അപേക്ഷ ക്ഷണിച്ചു

കേരള ഗ്രാമീണ ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയുടെ (കെ.ആർ.ഡബ്ല്യു.എസ്.എ) ഇടുക്കി, മലപ്പുറം റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്‌സ് ഓഫീസർ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അപേക്ഷിക്കാം.
റീജിയണൽ പ്രേജക്ട് ഡയറക്ടറുടെ ഒരു ഒഴിവാണുള്ളത്. ഇടുക്കിയിലാണ് ഒഴിവ്. 10 വർഷം ഗ്രാമീണ വികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം അഭികാമ്യം. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എൻജിനിയർ/ ഡെപ്യൂട്ടി ഡവലപ്പെമെന്റ് കമ്മീഷണർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലിചെയ്യുന്നവർക്ക് അപേക്ഷിക്കാം.
ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അക്കൗണ്ട്‌സ് ഓഫീസർ ഒഴിവ്. സർക്കാർ/ അർദ്ധസർക്കാർ/ മറ്റു പൊതുമേഖല സ്ഥാപനങ്ങൾ/ സെക്രട്ടേറിയറ്റ് ഫിനാൻസ് എന്നിവയിൽ അക്കൗണ്ട്‌സ് ഓഫീസർ റാങ്കിലോ തത്തുല്യ തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അക്കൗണ്ട്‌സ് വിഭാഗത്തിൽ എട്ട് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക/ അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം അഭികാമ്യം. വിശദവിവരങ്ങൾക്ക്: www.jalanidhi.kerala.gov.in. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 വൈകുന്നേരം അഞ്ച് മണി.

അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് താത്ക്കാലിക തസ്തികയിൽ 179 ദിവസത്തേയ്ക്ക് ദിവസ വേതന നിരക്കിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലാ ബിരുദം (എക്കണോമിക്‌സ്/ കൊമേഴ്‌സ്/ ഗണിതം/ സ്റ്റാറ്റിസ്റ്റിക്‌സ്) ആണ് യോഗ്യത. സ്‌പ്രെഡ് ഷീറ്റ് ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താൻ കഴിവുള്ളവർക്കും വെബ്‌സൈറ്റ് ഡിസൈൻ, ഡേറ്റാബേസ് മാനേജ്‌മെന്റ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവർക്കും മുൻഗണന. 21നും 50നുമിടയിലായിരിക്കണം പ്രായം.
താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 10ന് വൈകിട്ട് 4നകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.

◾️ദേവസ്വം ബോർഡ് ക്ലാർക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ: 41/2020), ക്ലർക്ക് (തസ്തിക മാറ്റം വഴിയുള്ള നിയമനം, കാറ്റഗറി നമ്പർ: 42/2020) എന്നിവയുടെ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ തിരുവനന്തപുരം ആയുർവേദ കോളേജിനു സമീപമുള്ള ഓഫീസിലും www.kdrb.kerala.gov.in ലും ലഭ്യമാണ്.

For More Job Vacancies Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2