Temporary appointment in Govt Dept - Job vacancy in kerala

Application invited for the various temporary vacancies in kerala 
Also Read
താത്കാലിക നിയമനങ്ങൾ 

◾️തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ കരാർ  അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (ക്ലിനിക്കൽ സർവീസ്), അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ജനുവരി 12ന് വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

◾️തിരുവനന്തപുരം : കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ മെക്കാനിക്കൽ വർക്ക്‌ഷോപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ, ട്രെഡ്‌സ്മാൻ (കാർപെന്ററി) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. കാർപെന്ററി ട്രേഡിൽ ഐ.ടി.ഐ അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കൊപ്പം മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 4ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.gwptctvpm.org.

◾️തിരുവനന്തപുരം:  ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ഇലക്ട്രിക്കൽ ട്രേഡിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ നിയമനത്തിന് ജനുവരി നാലിനു രാവിലെ 10ന് അഭിമുഖം നടത്തും. ഐടിഐ, ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വകുപ്പിലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0471 2300484.

◾️ഗസ്റ്റ് അധ്യാപക നിയമനം

ആറ്റിങ്ങൽ : സർക്കാർ കോളേജിൽ അറബിക് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായി ഡിസംബർ 29ന് രാവിലെ 11ന് ഓൺലൈൻ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ കോളേജ് വെബ്‌സൈറ്റിൽ (https://www.gcatl.ac.in/) കൊടുത്തിട്ടുള്ള ഗസ്റ്റ് ലക്ചറർമാരുടെ അപേക്ഷാ ലിങ്ക് മുഖേന ഡിസംബർ 27 രാത്രി 12 മണിക്കു മുൻപ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ ലഭിക്കും.

For More Job Vacancies Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2