Niyukthi Job fair collaboration with Employment Exchange and Employability Centre
◾️പത്തു ജില്ലകളിൽ ‘നിയുക്തി 2021’ തൊഴിൽ മേള
20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടത്തുന്ന ‘നിയുക്തി 2021’ മെഗാ തൊഴിൽ മേള ശേഷിക്കുന്ന ജില്ലകളിൽ ഡിസംബർ 11 മുതൽ ജനുവരി 8 വരെ നടക്കും.
എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ നടക്കുന്ന തൊഴിൽ മേളകളിലൂടെ സ്വകാര്യ മേഖലയിലെ 25,000 തൊഴിലുകൾ ഉദ്യോഗാർഥികൾക്ക് ലഭിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. ആയിരത്തിലധികം തൊഴിൽദാതാക്കളും 50000-ത്തിലധികം ഉദ്യോഗാർഥികളും പങ്കെടുക്കുന്ന തൊഴിൽമേളയിൽ, ഐ.ടി, ടെക്സ്റ്റയിൽസ് ജൂവലറി, ഓട്ടോമൊബൈൽസ്, അഡ്മിനിസ്‌ട്രേഷൻ മാർക്കറ്റിങ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ എന്നിവയിലേതടക്കമുള്ള പ്രമുഖ കമ്പനികൾ പങ്കെടുക്കും.
തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗദായകർക്കും ഉദ്യോഗാർഥികൾക്കും ഓൺലൈൻ രജിസ്‌ട്രേഷൻ www.jobfest.kerala.gov.in ൽ നടത്താം. തൊഴിൽ മേളകളുടെ വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഇടുക്കി, ആലപ്പുഴ, വയനാട,് കണ്ണൂർ ജില്ലകളിൽ നിയുക്തി തൊഴിൽ മേള സംഘടിപ്പിച്ചു. തുടർന്നുള്ള ജോബ് ഫെയർ നടത്തപ്പെടുന്ന ജില്ലകൾ, തീയതി സെന്റർ എന്നിവ താഴെ പറയുന്നു.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – തിരുവനന്തപുരം, ഡിസംബർ 11, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനിയറിങ് കാര്യവട്ടം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് -കൊല്ലം, ഡിസംബർ 18, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്- പത്തനംതിട്ട, ഡിസംബർ 21, മാക് ഫാസ്റ്റ് കോളേജ് തിരുവല്ല.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – കോട്ടയം, ഡിസംബർ 18, ബസേലിയസ് കോളേജ്, കോട്ടയം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – എറണാകുളം, ഡിസംബർ 11, സെന്റ് പോൾസ് കോളേജ് കളമശ്ശേരി.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് -തൃശൂർ, ഡിസംബർ 20, തൃശൂർ സെന്റ് തോമസ് കോളേജ്.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – പാലക്കാട്, ഡിസംബർ 11, ഗവണ്മെന്റ് വിക്ടോറിയ കോളേജ്, പാലക്കാട്.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – മലപ്പുറം, ഡിസംബർ 22, മഅദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – കോഴിക്കോട്, ഡിസംബർ 18, ഗവൺമെന്റ് എൻജിനിയറിങ് കോളേജ് വെസ്റ്റ് ഫീൽ കോഴിക്കോട്.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – കാസർഗോഡ്, ജനുവരി 8, കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് & സയൻസ് കോളേജ്.
രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെയാണ് ജോബ്‌ഫെയറുകൾ നടക്കുക.
◾️അക്കൗണ്ടന്‍റ് കം ഐ.ടി അസിസ്റ്റന്‍റ്:
വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ 16ന്
ആലപ്പുഴ: ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ് പേഴസന്‍റെ ഓഫീസില്‍ അക്കൗണ്ടന്‍റ് കം ഐ.ടി അസിസ്റ്റന്‍റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ 16ന് നടക്കും. ബി.കോമും അംഗീകൃത പി.ജി.ഡി.സി.എയും മലയാളം- ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് പ്രാവീണ്യവുമാണ് യോഗ്യത. പ്രയോഗിക പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
ബയോഡേറ്റ, വയസ്, യോഗ്യത, പ്രയോഗിക പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 16ന് രാവിലെ 10ന് ആലപ്പുഴ സിവില്‍ സ്റ്റേഷനിലെ
തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനറ്ററുടെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
◾️കരാര്‍ നിയമനം; അഭിമുഖം 20ന്
ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്‍റ് കം ഐ.ടി അസിസ്റ്റന്‍റ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ 20ന് നടക്കും.
പ്രായം 18നും 35നും മധ്യേ. അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയിലേക്ക് മൂന്നു വര്‍ഷത്തെ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ടു വര്‍ഷത്തെ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. അക്കൗണ്ടന്‍റ് കം ഐ.ടി അസിസ്റ്റന്‍റ് തസ്തികയിലേക്ക് ബികോം ബിരുദവും പി.ജി.ഡി.സി.എയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 20ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ :0477 2280525.
إرسال تعليق