Temporary appointment in government institutions

Application Invited for the various temporary appointment in government institutions
Also Read



◾️ജൂനിയർ റെസിഡന്റ് ഒഴിവ് ( 50 എണ്ണം )

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 50 ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച നടത്തും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എം.ബി.ബി.എസ് ഡിഗ്രി, ടി.സി.എം.സി യുടെ സ്ഥിര രജിസ്ട്രേഷന്‍. പ്രതിമാസം 45,000 രൂപയാണ് (ഇന്‍കം ടാക്സ് ഉള്‍പ്പെടെ) വേതനം. നിയമനം നേടുവാന്‍ ആഗ്രഹിക്കുന്നവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി 13ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ രാവിലെ 11 മുതല്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

◾️അനസ്‌തേഷ്യോളജിസ്റ്റ്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് അനസ്‌തേഷ്യോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിമയനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്, എംഡി/ഡിഎ അനസ്‌തേഷ്യ. ഡിസംബര്‍ 18-ന് രാവിലെ 10.30 ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തുന്നു. താല്പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പും സഹിതം എറണാകുളം ജനറല്‍ ആശുപത്രി ടെലി മെഡിസിന്‍ ഹാളില്‍ ഹാജരാകണം. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.

◾️ഗസ്റ്റ് ഫാക്കൽറ്റി

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള കുട്ടികളെ കമ്പ്യൂട്ടർ കോഴ്‌സുകൾ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കും. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലോ ഇൻഫൊർമേഷൻ ടെക്‌നോളജിയിലോ ഉള്ള ഒന്നാം ക്ലാസ് ബി.ടെക്, എം.എസ്‌സി (കമ്പ്യൂട്ടർ/ ഐ.റ്റി) അല്ലെങ്കിൽ എം.സി.എ ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്.
അപേക്ഷാർഥികൾക്ക് ഐ.എസ്.എൽ. (ഇന്ത്യൻ സൈൻ ലാംഗേജ്) പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഡിസംബർ 16ന് വൈകിട്ട് അഞ്ചിനു മുമ്പ് ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഫോർ എക്‌സലൻസ് ആൻഡ് ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857.

◾️കണ്‍സിലിയേഷന്‍ ഓഫീസർ

കൊച്ചി: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുളള ചട്ടങ്ങള്‍ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുളള കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ പുനസംഘടിപ്പിക്കുന്നതിനായി കൊച്ചി, കണയന്നൂര്‍, ആലുവ, പറവൂര്‍ എന്നീ താലൂക്കുകളിലെ സേവന തത്പരരായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സംഘടനകളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണിത്തിനും ക്ഷേമത്തിനുമായുളള ആക്ട് 2007 ലുളള പരിജ്ഞാനം. മതിയായ സംവേദത്തോടെ മധ്യസ്ഥം, അനുരഞ്ജനം എന്നിവ നടത്താനുളള കഴിവ് തുടങ്ങിയവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവര്‍ക്ക് വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം പ്രിസൈഡിംഗ് ഓഫീസര്‍, മെയിന്റനന്‍സ് ട്രിബ്യൂണല്‍, ഫോര്‍ട്ട്‌കൊച്ചി മുമ്പാകെ ഡിസംബര്‍ 15-ന് വൈകിട്ട് നാലിനു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2215340 നമ്പരില്‍ ഓഫീസ് പ്രവൃത്തി സമയത്ത് വിളിക്കാം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല

◾️അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ സ്വസ്ഥവൃത്ത, ശാലാക്യതന്ത്ര വകുപ്പുകളില്‍ ഒഴിവ് വരുന്ന അദ്ധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നടത്തുന്നതിന് കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. സ്വസ്ഥവൃത്ത വകുപ്പിലേക്കുള്ള ഇന്റര്‍വ്യൂ 15ന് രാവിലെ 11നും ശാലക്യതന്ത്ര വകുപ്പിലേക്കുള്ള ഇന്റര്‍വ്യൂ 16ന് രാവിലെ 11നും നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം അതത് തീയതികളില്‍ കൃത്യസമയത്ത് ഹാജരാകണം. നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 57,527 രൂപ സമാഹൃത വേതനമായി ലഭിക്കുന്നതാണ്. നിയമനം ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കണം.

For More job vacancies 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2