Temporary appointment in government institutions

Application invited for the various temporary vacancies in kerala govt institutions 

Related Post



◾️സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 

ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ / കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തേക്ക് പ്രതിമാസം 31,920 രൂപക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത എം.ടെക് / എം.ഇ /ബി.ടെക് /ബി.ഇ /എം.സി.എ / എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കൂടാതെ നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പ്രോഗ്രാമിംഗ്/ നെറ്റ് വർക്കിംഗ് വെബ് ഡിസൈനിംഗ് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. കൂടുതൽ വിവരങ്ങൾ www.fisheries.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, വികാസ് ഭവൻ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിലോ faircopy.dir@gmail.com ലോ 18 ന് മുമ്പ് ലഭിക്കണം.

◾️അധ്യാപക ഒഴിവ്

പാലക്കാട്‌ : പുതുക്കോട് സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഹിസ്റ്ററി സീനിയര്‍ (ഒന്ന്), ജോഗ്രഫി സീനിയര്‍ (ഒന്ന്) വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. യോഗ്യരായവര്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 17 ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യത്തില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍: 0491 2505469.

◾️ഇന്റർവ്യൂ

പാലക്കാട്‌ : പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മലമ്പുഴ ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ എച്ച്.എസ്.ടി ഹിന്ദി തസ്തിക നിയമനത്തിന് ഡിസംബര്‍ 15 ന് രാവിലെ 11 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ബി.എഡ് (ഹിന്ദി), കെ.ടെറ്റാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത, ജാതി, തൊഴില്‍ പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.

◾️ട്രസ്‌റ്റിമാരുടെ ഒഴിവ്

മലപ്പുറം : ജില്ലയില്‍ നിലമ്പൂര്‍ താലൂക്കിലെ ശ്രീ കാപ്പില്‍ കരിങ്കാളി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ഹിന്ദുമതധര്‍മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 28ന് വൈകുന്നേരം അഞ്ചിന് മുമ്പായി കോഴിക്കോട് സിവില്‍സ്‌റ്റേഷനിലുള്ള ഡി ബ്ലോക്ക് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ എത്തിക്കേണ്ടതാണ്. അപേക്ഷാ ഫോറം മേല്‍ ഓഫീസിലോ വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ലഭിക്കുന്നതാണ്.

For More job vacancies Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

أحدث أقدم

Display Add 2