Temporary appointment in government department

Application invited for the various temporary vacancies

◾️പ്രൊജക്റ്റ്‌ അസിസ്റ്റന്റ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2022 മാര്‍ച്ച് 31 വരെ (പ്രോജക്റ്റ് ആവശ്യകതകളെ അടിസ്ഥാനമാക്കി ദീര്‍ഘിപ്പിക്കാവുന്ന) കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ജേണല്‍ ഓഫ് ബാംബു ആന്റ് റാട്ടന്‍’ ല്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്ക്കാലിക ഒഴിവിലേക്ക് 28ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക്: www.kfri.res.in.

◾️ഗസ്റ്റ് അധ്യാപകർ

കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളില്‍ പ്രിന്റിംഗ് ടെക്നോളജിയില്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി/ ഡിഗ്രി/ ത്രിവല്‍സര എന്‍ജിനിയറിംഗ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റാ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തില്‍ ഡിസംബര്‍ 31 അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക്: www.captkerala.com, 0471-2474720, 0471-2467728.
◾️ലൈബ്രേറിയൻ

തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ ഗ്രേഡ് രണ്ട് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.  അംഗീകൃത സർവകലാശാലയിൽ നിന്ന് മെഡിക്കൽ ഡോക്യുമെന്റേഷനിൽ ബിരുദമോ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്നുള്ള മെഡിക്കൽ റെക്കോഡ്‌സ് സയൻസ് ഡിപ്ലോമയോ ഉണ്ടായിരിക്കണം. 22200-48000 ആണ് ശമ്പള സ്‌കെയിൽ.
പ്രായം 1/1/2021 ൽ 18-41 വയസ്.  ലാറ്റിൻ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു. നിശ്ചിത യോഗ്യതയുളള ലാറ്റിൻ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 30 നകം ബന്ധപ്പെട്ട  പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലിചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള എൻ.ഒ.സി ഹാജരാക്കണം.

◾️അസി. പ്രൊഫസർ

വയനാട് : ഗവ. മെഡിക്കൽ കോളേജിൽ അസി. പ്രൊഫസർ (ജനറൽ സർജറി) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.  എം.ഡി/എം.എസ്/ജനറൽ സർജറിയിൽ ഡി.എൻ.ബി ആണ് യോഗ്യത. 68900-205500 ആണ് ശമ്പളം.  പ്രായം  22-45 വയസ്.  ഒ.ബി.സി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ  സഹിതം 30 നകം ബന്ധപ്പെട്ട  പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീ്‌വ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലിചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള എൻ.ഒ.സി ഹാജരാക്കണം.

For more job vacancies Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

أحدث أقدم

Display Add 2