Temporary appointment in government Institutions

Application invited for the various temporary vacancies

Also Read




◾️അസിസ്റ്റന്റ് 

തിരുവനന്തപുരം: സിഇടി (കോളേജ് ഓഫ് എന്‍ജിനിയറിങ് ട്രിവാന്‍ഡ്രം) യില്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ ഏതാനും ഒഴിവുകളുണ്ട്. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ അംഗീകരിച്ച ബി.ആര്‍ക് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എം.ആര്‍ക്ക്, എം.പ്ലാനിംഗ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 12 ന് മുമ്പ് കോളേജ് വെബ്സൈറ്റിലെ ലിങ്ക് വഴി ഓണ്‍ലൈനായോ smpresearch@cet.ac.in എന്ന മെയില്‍ മുഖേനയോ അപേക്ഷിക്കുകയും ഡിസംബര്‍ 14 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകുകയും ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2515565.

◾️ബിസിനെസ്സ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷനില്‍ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയില്‍ കരാര്‍ നിയമനം നടത്തും. യു.ജി.സി അംഗീകൃത എം.ബി.എ ബിരുദവും, കാര്‍ഷിക ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രോഡക്ട് ഡെവലപ്പ്മെന്റ് മാര്‍ക്കറ്റിംഗ് മേഖലകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. എക്സ്പോര്‍ട്ട്, ഇംപോര്‍ട്ട് നടപടി ക്രമങ്ങള്‍, ഭക്ഷ്യസുരക്ഷ, ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ എന്നീ മേഖലകളില്‍ മുന്‍പരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്. ശമ്പളം 25,000 രൂപ. യാത്രാ അലവന്‍സുകള്‍, വില്പന കമ്മീഷന്‍ എന്നിവ പ്രത്യേകം അനുവദിക്കും.
ബയോഡേറ്റ സഹിതം sctfed@gmail.com ല്‍ അപേക്ഷിക്കണം. അപേക്ഷകള്‍ 15നകം ലഭിക്കണം. കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍ ക്ലിപ്തം നമ്പര്‍ – 4351, എ.കെ.ജി.നഗര്‍ റോഡ്, പേരൂര്‍ക്കട പി.ഒ., തിരുവനന്തപുരം 695 005 എന്ന വിലാസത്തിലും അപേക്ഷിക്കാം.

◾️ബയോളജിസ്റ്റ് 
പാലക്കാട് സൈലന്റ് വാലി വൈൽഡ്‌ലൈഫ് ഡിവിഷനിൽ കൺസർവേഷൻ ബയോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.  അപേക്ഷ 15നകം വൈൽഡ് ലൈഫ് വാർഡൻ ആൻഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, എഫ്.ഡി.എ സൈലന്റ് വാലി, ആരണ്യകം, സൈലന്റ് വാലി വൈൽഡ്‌ലൈഫ് ഡിവിഷൻ, മണ്ണാർക്കാട്-678582 എന്ന വിലാസത്തിൽ നൽകണം.  വിശദവിവരങ്ങൾക്ക്: 04924-222056.

For More job vacancies Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

أحدث أقدم

Display Add 2