Application invited for the post of various temporary vacancies
Also Read
◾️കോർഡിനേറ്റർ ട്രെയിനി, അക്കൗണ്ടന്റ് ട്രെയിനി ഒഴിവുകൾ
ടൂറിസം വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷനിൽ സ്റ്റൈപ്പന്റോടെ ജില്ലാ മിഷൻ കോർഡിനേറ്റർ ട്രെയിനികളെയും അക്കൗണ്ടന്റ് ട്രെയിനിയേയും നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനു ‘https://www.keralatourism.org/responsible-tourism/district-mission-coordinator-trainee-and-accountant-trainee/108 എന്ന ലിങ്ക് സന്ദർശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 23 ന് വൈകിട്ട് അഞ്ചുമണി. കൂടുതൽ വിവരങ്ങൾക്ക്: 0471 2334749.
◾️പ്രൊജക്റ്റ് എഞ്ചിനീയർ
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷനില്‍ പ്രോജക്ട് എന്‍ജിനിയര്‍ (സിവില്‍) തസ്തികയില്‍ കരാര്‍ നിയമനം നടത്തും.
സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അഥവാ സിവില്‍ എന്‍ജിനിയര്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. സൈറ്റ് സൂപ്പര്‍ വിഷന്‍, എസ്റ്റിമേഷന്‍, ഇ-ടെന്‍ഡറിംഗ് നടപടികളില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രൈസ് സോഫ്റ്റ്വെയര്‍ പരിചയവും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം.
പ്രായപരിധി 45 വയസ്. നിയമനം കുറഞ്ഞത് ഒരു വര്‍ഷത്തേക്കാണ്. ശമ്പളം 25,000 രൂപ. ബയോഡേറ്റ സഹിതം sctfed@gmail.com ല്‍ അപേക്ഷിക്കാം. അപേക്ഷകള്‍ 15 നകം ലഭിക്കണം. വിലാസം: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍ ക്ലിപ്തം നമ്പര്‍ – 4351, എ.കെ.ജി.നഗര്‍ റോഡ്, പേരൂര്‍ക്കട പി.ഒ., തിരുവനന്തപുരം 695 005.
◾️ചൈൽഡ് വെൽഫയർ കമ്മിറ്റികളിൽ ഒഴിവുകൾ
വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളിലും 2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ ചെയര്‍പേഴ്സെന്റെ ഒരു ഒഴിവും മെമ്പര്‍മാരുടെ നാല് ഒഴിവുകളുമാണുള്ളത്. ജില്ലകളിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളില്‍ സോഷ്യല്‍ വര്‍ക്കര്‍ മെമ്പര്‍മാരുടെ രണ്ട് ഒഴിവുകള്‍ വീതമുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം ഗസറ്റിലും വനിതാശിശുവികസന വകുപ്പിന്റെ (wcd.kerala.gov.in) വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഡിസംബര്‍ 24 ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് വനിതാശിശുവികസന ഡയറക്ടര്‍, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജയില്‍ കഫെറ്റീരിയക്കെതിര്‍വശം, പൂജപ്പുര, തിരുവനന്തപൂരം – 695012 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.
◾️സ്റ്റാഫ് നേഴ്സ്, ഡോക്ടർ
വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ് താത്കാലിക തസ്തികകളില്‍ നിയമനത്തിന് ഡിസംബര്‍ 10 ന് രാവിലെ 10 ന് സാമൂഹിക കേന്ദ്രത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഡോക്ടര്‍ തസ്തികയില്‍ ഒരു മാസത്തേക്കും നഴ്സ് തസ്തികയില്‍ രണ്ടു മാസത്തേക്കുമാണ് നിയമനം. ഇരു തസ്തികളിലും ഓരോ ഒഴിവുകളാനുള്ളത്. ഡോക്ടര്‍ക്ക് വേണ്ട കുറഞ്ഞ യോഗ്യത എം.ബി.ബി.എസ്. പ്രതിമാസ വേതനം 41,000 രൂപ. സ്റ്റാഫ് നഴ്സിന് വേണ്ട കുറഞ്ഞ യോഗ്യത ജി.എന്‍.എം. പ്രതിമാസ വേതനം 15,000 രൂപ.
◾️അസിസ്റ്റന്റ്
തിരുവനന്തപുരം: സിഇടി (കോളേജ് ഓഫ് എന്‍ജിനിയറിങ് ട്രിവാന്‍ഡ്രം) യില്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ ഏതാനും ഒഴിവുകളുണ്ട്. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ അംഗീകരിച്ച ബി.ആര്‍ക് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എം.ആര്‍ക്ക്, എം.പ്ലാനിംഗ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 12 ന് മുമ്പ് കോളേജ് വെബ്സൈറ്റിലെ ലിങ്ക് വഴി ഓണ്‍ലൈനായോ smpresearch@cet.ac.in എന്ന മെയില്‍ മുഖേനയോ അപേക്ഷിക്കുകയും ഡിസംബര്‍ 14 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകുകയും ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2515565.
◾️ബിസിനെസ്സ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷനില്‍ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയില്‍ കരാര്‍ നിയമനം നടത്തും. യു.ജി.സി അംഗീകൃത എം.ബി.എ ബിരുദവും, കാര്‍ഷിക ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രോഡക്ട് ഡെവലപ്പ്മെന്റ് മാര്‍ക്കറ്റിംഗ് മേഖലകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. എക്സ്പോര്‍ട്ട്, ഇംപോര്‍ട്ട് നടപടി ക്രമങ്ങള്‍, ഭക്ഷ്യസുരക്ഷ, ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ എന്നീ മേഖലകളില്‍ മുന്‍പരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്. ശമ്പളം 25,000 രൂപ. യാത്രാ അലവന്‍സുകള്‍, വില്പന കമ്മീഷന്‍ എന്നിവ പ്രത്യേകം അനുവദിക്കും.
ബയോഡേറ്റ സഹിതം sctfed@gmail.com ല്‍ അപേക്ഷിക്കണം. അപേക്ഷകള്‍ 15നകം ലഭിക്കണം. കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍ ക്ലിപ്തം നമ്പര്‍ – 4351, എ.കെ.ജി.നഗര്‍ റോഡ്, പേരൂര്‍ക്കട പി.ഒ., തിരുവനന്തപുരം 695 005 എന്ന വിലാസത്തിലും അപേക്ഷിക്കാം.
◾️ബിയോളജിസ്റ്റ്
പാലക്കാട് സൈലന്റ് വാലി വൈൽഡ്‌ലൈഫ് ഡിവിഷനിൽ കൺസർവേഷൻ ബയോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ 15നകം വൈൽഡ് ലൈഫ് വാർഡൻ ആൻഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, എഫ്.ഡി.എ സൈലന്റ് വാലി, ആരണ്യകം, സൈലന്റ് വാലി വൈൽഡ്‌ലൈഫ് ഡിവിഷൻ, മണ്ണാർക്കാട്-678582 എന്ന വിലാസത്തിൽ നൽകണം. വിശദവിവരങ്ങൾക്ക്: 04924-222056.
إرسال تعليق