Temporary job vacancies in kerala government institutions

Application invited for the various temporary vacancies

Also Read



◾️സീനിയര്‍ അക്കൗണ്ടന്റ് ഒഴിവ്

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗത്തില്‍ ഒരു സീനിയര്‍ അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ 14 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗം ഓഫീസില്‍. അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസില്‍ നിന്നും വിരമിച്ച സീനിയര്‍ ഓഡിറ്റര്‍/അക്കൗണ്ടന്റ്, പൊതുമരാമത്ത്/ ഇറിഗേഷന്‍ വകുപ്പുകളില്‍ നിന്നും വിരമിച്ച ജൂനിയര്‍ സൂപ്രണ്ട് എന്നിവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04994256823.

◾️നൈറ്റ് വാച്ചര്‍ നിയമനം

കോഴിക്കോട് വടകര റസ്റ്റ് ഹൗസില്‍ നൈറ്റ് വാച്ചര്‍ തസ്തികയിലെ രണ്ട് ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഏഴാം ക്ലാസ്, പ്രായപരിധി – 42 വയസ്, ദിവസ വേതന നിരക്ക് – 675 രൂപ. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഡിസംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെട്ടിട വിഭാഗം കോഴിക്കോട് – 673001 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

◾️വാർഡ് ബോയ് താത്കാലിക് ഒഴിവ്

കഴക്കൂട്ടം സൈനിക സ്‌കൂളിലെ വാർഡ് ബോയ് തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 15ന് രാവിലെ 9ന് നടക്കും. പത്താം ക്ലാസ് പാസായിട്ടുള്ളതും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 21,000 രൂപ ശമ്പളം ലഭിക്കും.

For More job vacancies Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2