Various job vacancy in kerala - temporary jobs in government service

Application invited for the various temporary job vacancies in contract basis

Also Read

◾️ഗസ്റ്റ് അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ 14ന് രാവിലെ 11ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.

◾️ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 18ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

◾️ടെക്നിക്കൽ അസിസ്റ്റന്റ്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി കാര്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റിനെ (എക്‌സ്‌റേ) നിയമിക്കുന്നതിന് 21ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി പാസ്സായവരും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സർട്ടിഫൈഡ് റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്‌സ് അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്ല്യയോഗ്യതയോ നേടിയിരിക്കണം.  രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.  ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.  ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം.

For More Job Vacancies Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

أحدث أقدم

Display Add 2