Temporary job vacancies in kerala govt department

Application invited for the various temporary appointment 
     

GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View


Also Read



◾️ക്ലാർക്ക്, ഓഫീസ് അറ്റന്റൻഡ് ഒഴിവുകൾ

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഒഴിവുള്ള ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെ തസ്തികയിലേക്കും, പാലക്കാട് ഒഴിവുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കും ആലപ്പുഴ ഒഴിവുള്ള ക്ലർക്ക് തസ്തികയിലേക്കും അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് യോഗ്യരായ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  വിവിധ സർക്കാർ വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട്/ തൊഴിൽ വകുപ്പിൽ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ അപേക്ഷിക്കാം. (ശമ്പള സ്‌കെയിൽ: 43,400- 91,200), ഇതര സർക്കാർ സ്ഥാപനങ്ങളിൽ ക്ലർക്ക് (ശമ്പള സ്‌കെയിൽ: 26,500- 60,700), ഓഫീസ് അറ്റൻഡന്റ് (ശമ്പള സ്‌കെയിൽ: 23,000- 50,200), തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് യഥാക്രമം ക്ലർക്ക്, ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ അപേക്ഷിക്കാം.  മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ എസ് ആർ പാർട്ട്-2 റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം.
അപേക്ഷകൾ മാർച്ച് 20നു മുമ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ബിൽഡിംഗ്, റ്റി.സി. നമ്പർ 28/ 2857(1), കുന്നുംപുറം റോഡ്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ലഭിക്കണം.  ഫോൺ: 0471-2464240.

◾️ജോലി ഒഴിവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഇടുക്കി, മലപ്പുറം ജില്ലാ മിഷനുകളിൽ ഡിസ്ട്രിക്റ്റ് എം.ജി.എൻ.ആർ.ഇ.ജി.എ. എൻജിനീയർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവു വീതമാണുള്ളത്. യോഗ്യത: അഗ്രികൾച്ചറൽ എൻജിനിയറിങ്ങിൽ ബി.ടെക് ബിരുദം. ഈ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ സിവിൽ എൻജിനിയറിങ്ങിൽ ബിരുദം, കൃഷി ശാസ്ത്രത്തിൽ ബിരുദം, പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബുരുദം എന്നിവയുള്ളവരെയും പരിഗണിക്കും. പ്രതിമാസം ഓണറേറിയം 44,020 രൂപ. ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷകൾ മാർച്ച് 22ന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കത്തക്ക വിധത്തിൽ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ്, ലാന്റ് റവന്യൂ കമ്മീഷണറേറ്റ് ബിൽഡിംഗ്, മൂന്നാം നില, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം, പിൻ-695033 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2313385, 0471-2314385, www.nregs.kerala.gov.in.

◾️അസിസ്റ്റന്റ് പ്രൊഫസർ

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ അനസ്‌ത്യേഷ്യ അസി. പ്രൊഫസറുടെ ഒരു ഒഴിവിൽ നിയമനം നടത്തും. എം.ബി.ബി.എസും അന്‌സ്‌ത്യേഷ്യോളജിയിൽ എം.ഡി/ ഡി.എൻ.ബി യോഗ്യതയും വേണം. മൂന്നു വർഷം പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 17ന് രാവിലെ ഒമ്പതിന് കളമശേരി കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലെ ഡോ. എം. കൃഷ്ണൻ നായർ സെമിനാർ ഹാളിലാണ് അഭിമുഖം. വിശദവിവരങ്ങൾക്ക്: 0484-2411700

◾️കോർഡിനേറ്റർ ഒഴിവ്

പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തുന്നവർക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിനുള്ള സേവനങ്ങൾ ക്രമീകരിക്കുന്നതിന് പ്രതിമാസം 20,000 രൂപ ശമ്പളത്തിൽ ഒരു കോഡിനേറ്ററെ (പി.ആർ.ഒ) നിയമിക്കുന്നു. കാസ്പ് കോഡിനേറ്റർ തസ്തികയിൽ മുൻ പരിചയമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 19ന് വൈകിട്ട് അഞ്ചിനകം ആശുപത്രി സൂപ്രണ്ടിന് അപേക്ഷ സമർപ്പിക്കണം.

◾️പ്രൊജക്റ്റ്‌ മാനേജർ

കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള സുരക്ഷ പ്രോജക്ടിൽ പ്രോജക്ട് മാനേജർ, ഔട്ട് റീച്ച് വർക്കർ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മാനേജർ തസ്തികയിൽ എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ എം.എ സോഷ്യോളജി അല്ലെങ്കിൽ എം.ബി.എ, മൂന്ന് വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. പ്ലസ് ടുവാണ് ഔട്ട് റീച്ച് വർക്കറുടെ യോഗ്യത. ഇരുതസ്തികകൾക്കും ഹിന്ദി ഭാഷാപ്രാവിണ്യം അഭികാമ്യം. താത്പര്യമുള്ളവർ മാർച്ച് 15ന് മുൻപായി whiaidsproject@gmail.com മെയിലിൽ ബയോഡേറ്റ അയയ്ക്കണമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 8129949923

◾️ജൂനിയർ ഇൻസ്ട്രക്ടർ

തിരുവനന്തപുരം ചാക്ക ഗവൺമെന്റ് ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി താത്കാലിക നിയമനത്തിന് മാർച്ച് 10നു രാവിലെ 10.30ന് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സിയും എം.ബി.എ/ബി.ബി.എ/ സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക് എന്നിവയിൽ ഏതിലെങ്കിലുമുള്ള ബിരുദവുമുള്ളവർക്ക് പങ്കെടുക്കാം. 12-ാം ക്ലാസിൽ ഇംഗ്ലിഷ്/കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, ബേസിക് കംപ്യൂട്ടർ അല്ലെങ്കിൽ ഡിപ്ലോമയോ അതിനു മുകളിലോ യോഗ്യതയുള്ളവരുമായിരിക്കണം അപേക്ഷകർ. ഐ.ടി.ഐ. പ്രിൻസിപ്പാൾ മുൻപാകെയാണ് ഇന്റർവ്യൂവിനു ഹാജരാകേണ്ടത്. പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇന്റർവ്യൂ.

Post a Comment

أحدث أقدم

Display Add 2