Temporary appointment in various government department

Application invited for the various temporary job vacancies

◾️ഡാറ്റാ എൻട്രി ഓപ്പറേറ്റർ 

സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ കരാർ ഒഴിവുണ്ട്. എസ്.എസ്.എൽ.സി, ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 20ന് രാവിലെ 10ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് അടുത്തുള്ള ചെമ്പകനഗർ ഹൗസ് നം.40 ൽ പ്രവർത്തിക്കുന്ന നിർഭയ സെൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അറിയിച്ചു.

◾️ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്നിന് വൈകിട്ട് മൂന്നുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.gov.in.

Also Read



◾️വാർഡൻ ഒഴിവ്

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിലെ വിവിധ ജില്ലാ സ്‌പോർട്‌സ് അക്കാദമികളിൽ ദിവസവേതനാടിസ്ഥാനത്തിൽ പുരുഷ/ വനിതാ വാർഡൻമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസിന് മുകളിൽ ആയിരിക്കണം. 30 മുതൽ 40 വയസ് വരെ പ്രായമുള്ള പുരുഷ വനിതാ കായിക താരങ്ങൾക്ക് മുൻഗണന ലഭിക്കും. 40 മുതൽ 52 വയസ് വരെ പ്രായമുള്ള വിമുക്ത ഭടൻമാർക്ക് ബിരുദം നിർബന്ധമല്ല.
താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസം, മുൻപരിചയം, കായിക മികവ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളുമായി ജൂലൈ 27നു രാവിലെ 11നു തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.keralasportscouncil.org, 0471-2330167, 0471-2331546.

◾️ഇന്റേൺഷിപ്പ്

എൻവയോൺമെന്റൽ സയൻസ്, ജിയോളജി / എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എൻജിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ വിജയിച്ചവർക്കും നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറു മാസമാണ് കാലാവധി. പ്രായപരിധി 27 വയസ്.
തെരഞ്ഞെടുക്കപ്പെടുന്നവർ 14 ജില്ലാ മിഷൻ ഓഫീസുമായും നവകേരളം കർമ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. അതത് രംഗത്തെ വിദഗ്ദ്ധർ പരിശീലനവും മാർഗനിർദ്ദേശങ്ങളും നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പ്രതിമാസം സർക്കാർ അംഗീകൃത സ്റ്റൈപൻഡും നൽകും. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. www.careers.haritham.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ 23 വരെ അപേക്ഷിക്കാം.

◾️റിസർച്ച് അസോസിയേറ്റ്

കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിൽ (എസ്.സി.ഇ.ആർ.ടി കേരള) റിസർച്ച് അസോസിയേറ്റിന്റെ മൂന്ന് ഒഴിവുകളുണ്ട്. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.scert.kerala.gov.in ൽ ലഭിക്കും.

◾️കരാർ നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ  സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25. അപേക്ഷകൾ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കാം. തസ്തിക, ഒഴിവുകൾ, യോഗ്യത, മറ്റു നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.khrws.kerala.gov.in ൽ ലഭിക്കും.

Post a Comment

أحدث أقدم

Display Add 2