കവളപ്പാറ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപെട്ട ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിന് പട്ടിക വർഗ്ഗ വികസന വകുപ്പ് ഉത്തരവാദിത്തം നിർവഹിക്കാൻ തയ്യാറാകണം എന്ന്
എ പി അനിൽകുമാർ എം ൽ എ.
ദുരന്തം നടന്നിട്ട് പത്തുമാസം ആയിട്ടും സർക്കാർ ആദിവാസി കുടുംബങ്ങളോടുള്ള അവഗണന തുടരുകയാണ് എന്ന് പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച അദ്ദേഹം ആരോപിച്ചു. ജില്ലാ കളക്ടർഉം അവിടുത്തെ ജനപ്രതിനിധിയും തമ്മിലുള്ള തർക്കത്തിന്റെ പേരിലാണ് പുനരധിവാസം ഇത്രയും വൈകിയത്. ഇനി അത് അനുവദിക്കാൻ കഴിയില്ല എന്നും
ഇവരുടെ പുനരധിവാസത്തിന് സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് എവിടെ ആണ് എന്ന് സർക്കാർ വെളിപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പ്രളയ ഫണ്ട് ആദിവാസികൾക് നല്കുന്നില്ലെങ്കിൽ പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു പുനരധിവാസം പെട്ടന്നു നടത്തണം, ആദിവാസികൾ ചൂണ്ടി കാണിക്കുന്ന സ്ഥലം തന്നെ അവർക്ക് വാങ്ങി കൊടുക്കുന്നതിനു "ആശിക്കുന്ന ഭൂമി ആദിവാസികൾക് " എന്ന പദ്ധതി പ്രകാരം പട്ടിക വർഗ്ഗ വകുപ്പിന് തന്നെ സാധിക്കും എന്ന്
മുൻ പട്ടിക ജാതി/വർഗ്ഗ വികസന വകുപ്പ് മന്ത്രി കൂടിയായ എ പി അനിൽകുമാർ എം ൽ എ പറഞ്ഞു.
ഇങ്ങനെ ദുരിതത്തിൽ ഇരിക്കുന്ന ആദിവാസികളുടെ ഫണ്ട് എടുത്ത് സർക്കാർ ഏറെ കൊട്ടിയാഘോഷിച്ച റേഷൻ കിറ്റ് വിതരണത്തിന് ഉപയോഗിക്കാനുള്ള തീരുമാനത്തിന് എതിരെയും എം ൽ എ ശക്തമായി രംഗത്ത് വന്നിരുന്നു.
إرسال تعليق