ഒടുവിൽ തല താഴ്ത്തേണ്ടി വരുമോ GoldSmuggling-Swapna-CMoffice

സ്വർണ കള്ളകടത്തിൽ കുരുങ്ങി സർക്കാർ -GoldSmuggling-swapna-CmOffice
രാജ്യത്തെ നടുക്കിയ സ്വർണ കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ ടി വകുപ്പിന് കീഴിലെ കരാർ ജീവനക്കാരി കൂടി ആയിരുന്ന സ്വപ്ന സുരേഷ് തന്നെ എന്ന വിവരങ്ങൾ പുറത്ത് വരുന്നു. സ്വപ്നക്ക് സമൂഹത്തിൽ നല്ല സ്വാധീനം ഉണ്ടെന്നു നാഷണൽ ഇൻവെസ്റിഗേറ്റിംഗ് ഏജൻസി കോടതിയിൽ വ്യക്തമാക്കി. ആയതിനാൽ സ്വപ്ന സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിക്കും എന്നും NIA കോടതിയിൽ അറിയിച്ചു. സ്വപ്ന സുരേഷിന്റെ ജാമ്യ അപേക്ഷയിലുള ഹർജി പരിഗണിക്കവെ ആണ് ഇക്കാര്യങ്ങൾ എൻ ഐ എ കോടതിയിൽ അറിയിച്ചത്. 

ശിവശങ്കർ വഴി മുഖ്യമന്ത്രിയുടെ ഓഫീസുമായും അതുപോലെ യു എ ഇ കോണ്സുലേറ്റിലും സ്വപ്ന സുരേഷിന് അടുത്ത ബന്ധം ഉണ്ട് എന്ന് NIA കോടതിയിൽ അറിയിച്ചതായാണ് വിവരം. സ്വപ്നയുടെ ജാമ്യാപേക്ഷയിൽ ഉള്ള വിധി മറ്റൊരു ദിവസത്തേക്കു മാറ്റിവെച്ചു. മുഖ്യമന്ത്രിയെ പരിചയം ഉണ്ടെന്നു സ്വപ്ന സുരേഷ് എൻ ഐ എ ക്ക് മൊഴി നൽകിയിട്ടുണ്ട് എന്ന് സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വപ്ന സുരേഷിനു പരിചയം ഉണ്ടെന്ന മൊഴിയിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി കള്ളക്കടത്തു സംഘത്തിന്റെ ബന്ധം വെളിപ്പെടുകയാണ്. ആയതിനാൽ മുഖ്യമന്ത്രി ഇനിയും അധികാരത്തിൽ കടിച്ചു തൂങ്ങാതെ രാജി വെച്ച് സി ബി ഐ അന്വേഷണം നേരിടണം എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആവശ്യപെട്ടു.
പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ എല്ലാം ഇപ്പോൾ സത്യമായി പുറത്ത് വരികയാണ് എന്നും ആദേഹം കൂട്ടിച്ചേർത്തു.ചരിത്രത്തിൽ ആദ്യമായി ആണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ കള്ളക്കടത്തിന്റെയും രാജ്യദ്രോഹ കുറ്റത്തിന്റെയും നിഴലിൽ വരുന്നത്. ഇതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി രാജി വെക്കണം എന്ന് പ്രതിപക്ഷം നേരത്തെ ആവിശ്യപെട്ടിരുന്നു.

സംസ്ഥാന ഐ ടി വകുപ്പ് പ്രൈസ് വാട്ടർ ഹൌസ് കൂപ്പർസ്ന്റെ നിയന്ത്രണത്തിൽ ആണെന്നും സംസ്ഥാന ഐ ടി വകുപ്പിന്റെ സ്പേസ് പ്രൊജക്റ്റ്‌, E-മൊബിലിറ്റി,കെ ഫോൺ തുടങ്ങിയ പദ്ധതികളും സംശയത്തിന്റെ നിഴലിൽ ആണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സംസ്ഥാന സർക്കാർ പൊതു ജന താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയംആണെന്നു ആരോപിച്ചുകൊണ്ട് ഒരു ജനകീയ അവിശ്വാസ പ്രമേയം അവതരിപ്പിക്കൽ കഴിഞ്ഞ ദിവസം യുഡിഫ് ന്റെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.മികച്ച ജന പിന്തുണയാണ് അടുത്തകാലത്തായി പ്രതിപക്ഷത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സ്വർണ കള്ളക്കടത്തു പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായി അടുത്ത ബന്ധം ഉണ്ടെന്നത് വസ്തുതയാണ്. അതുവഴി സ്വപ്നകും മുഖ്യമന്ത്രിയുടെ ഓഫീസിൽ നല്ല സ്വാധീനം ഉണ്ടെന്നാണ് നിഗമനം. മുഖ്യമന്ത്രിയുടെ ഐ ടി ഫെല്ലോ അരുൺ ബാലചന്ദ്രൻ  കൂടി സ്വർണ കള്ളക്കടത്തിന്റെ പരിധിയിൽ എത്തിയതോടെ സ്വർണ കള്ളക്കടത്തു  സംഘത്തിനു കേരള സർക്കാരിൽ എത്രമാത്രം സ്വാധീനം ഉണ്ടെന്നതിനു കൂടുതൽ തെളിവുകൾ പുറത്ത് വരികയാണ്.
മുഖ്യമന്ത്രിയുടെ ഐ ടി ഫെലോ എന്ന നിലയിൽ അരുൺ ബാലചന്ദ്രന് പോലീസിലും കസ്റ്റംസിലും ഉൾപ്പെടെ എല്ലാ മേഖലയിലും സ്വാധീനം ചെലുത്താൻ കഴിയും എന്ന് വി ഡി സതീശൻ MLA ആരോപിക്കുന്നു.




Post a Comment

أحدث أقدم

Display Add 2