Life Mission-Bribery Mission  അവിശ്വാസ പ്രമേയം അവതരിപ്പിച്ചു വി ഡി സതീശൻ

Life Mission-Bribery Mission  അവിശ്വാസ പ്രമേയം അവതരിപ്പിച്ചു വി ഡി സതീശൻ 
തിരുവനന്തപുരം : കോവിഡ് കാലത്തെ നിയമസഭ സമ്മേളനത്തിൽ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷത്തിന് അനുമതി ലഭിച്ചു. VD സതീശൻ എം ൽ എ ആണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. കേരളത്തിൽ ഇപ്പോൾ ഒരു  കൺസൾട്ടൻസി രാജാണ് നടക്കുന്നത് എന്നും ലൈഫ് മിഷൻ പദ്ധതി കൈകൂലി പദ്ധതി ആയി എന്നും അവിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ടുള്ള പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. 

ലൈഫ് മിഷൻ പദ്ധതിയിൽ പുറത്തുവിടാത്ത ഗുരുതരമായ ആരോപണം ആണ് ഇന്ന് VD സതീശൻ സഭയിൽ ഉന്നയിച്ചത്. പദ്ധതിയുടെ 46% കൈക്കൂലി നൽകി LIFE Mission ഒരു കൈകൂലി മിഷൻ ആയി എന്ന്‌ അദ്ദേഹം ആരോപിച്ചു. 20 കോടിയിൽ 9.25 കോടി കൈകൂലി ആയി പോയിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. അതിൽ ബെവ്‌കോ ആപ്പ് നിർമിക്കാൻ ഏല്പിച്ച സഖാവിന്റെ ബന്ധങ്ങൾ കൂടി അറിയണം, പദ്ധതിയുടെ 46% കൈകൂലി നൽകി രാജ്യത്ത് കേരളം ഒന്നാം സ്ഥാനം നേടി എന്നും അദ്ദേഹം പറഞ്ഞു. എല്ലാം തനിക്ക് അറിയാം എന്നും പറഞ്ഞു നോക്കുകുത്തിയെ പോലെ ഇരിക്കുന്ന ധന മന്ത്രിയെ ആണ് നമുക്ക് കാണാൻ കഴിയുന്നത് എന്ന്‌ അദ്ദേഹം ചൂണ്ടി കാട്ടി. മന്ത്രിമാർക്ക് എന്താണ് ഇത്രക്ക് ഭയം, മന്ത്രിസഭ കൂടുമ്പോഴെങ്കിലും നിങ്ങൾ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കണം എന്നും വി ഡി സതീശൻ ഓർമിപ്പിച്ചു. 

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തു സംഘങ്ങൾ ഹൈജാക്ക് ചെയ്തു, കള്ളക്കടത്തിന് KT ജലീൽ മത ഗ്രന്ധത്തെ കൂട്ടുപിടിച്ചു എന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് കിട്ടാനുള്ള പണം ചോദിച്ചുകൊണ്ട് KT ജലീൽ വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു കൊണ്ടിരിക്കുകയാണേൽ പിന്നെ എന്തിനാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പഴ്സണൽ സ്റ്റാഫ്‌ എല്ലാരേം പിരിച്ചുവിട്ടു ജലീലിനെ ഏൽപ്പിച്ചാൽ മതി എന്നും അദ്ദേഹം പറഞ്ഞു. 

വിമാനത്താവള ടെൻഡർ നൽകിയതിൽ കേരള ജനതയെ വഞ്ചിച്ചിരിക്കുകയാണ് പിണറായി വിജയൻ. വിമാനത്താവള ടെൻഡർ ഒറ്റുകൊടുത്തിരിക്കുകയാണ്, അദാനിയെ തോല്പിക്കാൻ അദാനിയുടെ അമ്മായി അച്ഛനെ കൺസൾട്ടന്റാക്കിയിരിക്കുകയാണ് പിണറായി വിജയൻ എന്നും ആരോപിച്ചു. സ്പ്രിങ്ക്ലെർ, ഇ മൊബിലിറ്റി പദ്ധതി, പ്രളയ ഫണ്ട്‌ തത്തട്ടിപ്പ്, പമ്പ മണൽ തട്ടിപ്പ് തുടങ്ങി നിരവധി കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം അവിശ്വാസ പ്രമേയ പ്രസംഗം അവസാനിപ്പിച്ചത്. 


Post a Comment

أحدث أقدم

Display Add 2