SCRT Text Book Questions for Kerala PSC 8, 9, 10 ക്ലാസിലെ പാഠപുസ്തകങ്ങൾ ആസ്പദമാക്കി തയ്യാറാക്കിയത്.

Kerala PSC Questions based on 8, 9, 10 SCRT Text Book.Read More...


ഊർജ്ജതന്ത്രം 


1. നീളത്തിന്റെ അടിസ്ഥാന യൂണിറ്റ് ? 
                മീറ്റർ 
2. ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള 
    ശരാശരി ദൂരം എത്ര ? 
      15 കോടി KM ( 1അസ്ട്രോണമിക്കൽ 
                                      യൂണിറ്റ് )
3. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന 
    ദ്രവ്യത്തിന്റെ അളവാണ് ? 
                  മാസ്സ് 
4. ഒരു ലിറ്റർ സാധാരണ കടൽ ജലത്തിന്റെ 
     സാന്ദ്രത എത്ര ? 
                 35 ഗ്രാം 
5. ഒരു നോട്ടിക്കൽ മൈൽ എത്ര കി.മീ  ? 
                1.852 കിലോമീറ്റർ 
6. കപ്പലുകളുടെയും വിമാനങ്ങളുടെയും 
    വേഗത അളക്കാനുള്ള യൂണിറ്റ് ? 
                നോട്ട് 
7. നെഗറ്റീവ് ത്വരണം ആണ് ____________? 
                മന്ദീകരണം 
8. സൂപ്പർ സോണിക് വിമാനങ്ങളുടെ വേഗത
     എത്ര ? 
                200 മീറ്റർ /സെക്കന്റ്‌  
9. സർ ഐസക് ന്യൂട്ടൺ ജനിച്ചതെവിടെ ? 
          ഇംഗ്ലണ്ടിലെ വൂൾസ്‌തോർപ്പിൽ 
10. ന്യൂട്ടന് സർ പദവി ലഭിച്ചതെന്ന് ? 
                  1705 
11. പ്രബഞ്ചത്തിലെ വസ്തുക്കൾ തമ്മിലുള്ള 
      ആകർഷണം ആണ്  ? 
                ഗുരുത്വാകർഷണ ബലം 
12. ഘർഷണം കുറക്കാൻ വേണ്ടി 
 ഉപയോഗിക്കുന്ന വസ്തുക്കൾ ഏതൊക്കെ ? 
                  സ്നേഹകങ്ങൾ 
13. ഖരാവസ്ഥയിലുള്ള ഒരു സ്നേഹകം  
      ആണ് ? 
                   ഗ്രാഫൈറ്റ് 
14. അന്തരീക്ഷ മർദ്ദത്തിന്റെ അസ്തിത്വം 
      തെളിയിച്ചതാര് ? 
                    ഓട്ടോവാൻ ഗെറിക് 
15. അന്തരീക്ഷ മർദ്ദത്തിന്റെ യൂണിറ്റ് ? 
                    ബാർ 
16. അന്തരീക്ഷ മർദ്ദം അളക്കാൻ 
       ഉപയോഗിക്കുന ഉപകരണം ? 
                    ബാരോമീറ്റർ 
17. ലീഡിങ് സ്റ്റോൺ (ലോഡ് സ്റ്റോൺ ) 
       എന്നറിയപ്പെടുന്നത് ? 
                    മാഗ്നറ്റൈറ്റ്‌ 
18. ഭൂമി ഒരു വലിയ കാന്തത്തെ പോലെ 
      പ്രവർത്തിക്കുന്നു എന്ന്‌ ആദ്യമായി 
      കണ്ടെത്തിയതാര് ? 
                  വില്യം ഗിൽബെർട്ട് 
19. വാഹനങ്ങളുടെ കണ്ണാടികളിൽ 
       ഉപയോഗിക്കുന ദർപ്പണം ? 
                കോൺവെക്സ് ദർപ്പണം 
20. മേക്കപ്പ് മിററിൽ ഉപയോകിക്കുന്ന 
       ദർപ്പണം ? 
                 കോൺകേവ് ദർപ്പണം 
21. ശബ്ദമുണ്ടാകുന്നത് വസ്തുക്കളുടെ
       ________മൂലമാണ് ? 
                     കമ്പനം 
22. ആവൃത്തിയുടെ യൂണിറ്റാണ് _________? 
                     ഹെർട്സ് 
23. കൊതുക്, തേനീച്ച എല്ലാം പറക്കുമ്പോൾ 
    ശബ്ദമുണ്ടാകുന്നത് __________മൂലമാണ് ? 
   ചിറകുകൾ കമ്പനം ചെയ്യുന്നത് മൂലം 
24. ഉച്ചതയുടെ യൂണിറ്റ് എന്ത്  ? 
                 ഡെസിബെൽ (dB)
25. ഉച്ചത അളക്കാൻ ഉള്ള ഉപകരണം ? 
                 ഡെസിബെൽ മീറ്റർ 
26. ടെലിഫോൺ കണ്ടെത്തിയതാര്  ? 
            അലക്‌സാണ്ടർ ഗ്രഹാംബെൽ 
27. മനുഷ്യന്റെ ചെവിക്ക് വേദന ഉണ്ടാക്കുന്ന 
      ശബ്ദം ഏത് ? 
              120 ഡെസിബെലിൽ കൂടുതൽ 
28. ശബ്ദം കേൾക്കാൻ സഹായിക്കുന്ന 
       ചെവിയിലെ ഭാഗം ? 
                    കോക്ലിയ 
29. കോക്ലിയയിൽ നിറഞ്ഞിരിക്കുന്ന 
       ദ്രാവകം ഏത് ? 
                    എന്റോലിംഫ് 
30. മനുഷ്യന്റെ ശ്രവണ സ്ഥിരത ? 
              20 Hz - 20000 Hz ഇടയിൽ 
31. കടലിന്റെ ആഴം അളക്കാൻ 
       ഉപയോഗിക്കുന്ന ഉപകരണം ? 
   SONAR (Sound Navigation & Ranging )
32. വൈദ്യുത ചാർജിനെ സംഭരിച്ചു വെക്കാൻ
       കഴിയുന്ന സംവിധാനം ആണ്  ? 
               കപ്പാസിറ്റർ 
33. കപ്പാസിറ്റൻസിന്റെ യൂണിറ്റ് ഏത്  ? 
               ഫാരഡ് (F) 
34. വൈദ്യുത ചാർജിനെ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും നാമകരണം ചെയ്തതാര് ? 
              ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ 
34. വൈദ്യുത ചാർജ് അളക്കാനുള്ള യൂണിറ്റ് 
       ഏത് ? 
                    കൂളോം 
35. വിജാതീയ ചാർജുകൾ ആകർഷിക്കും 
    എന്നാൽ സജാതീയ ചാർജുകൾ തമ്മിൽ 
     _____________? 
                   വികർഷിക്കുന്നു 




👆👆👆


👆👆👆




👆👆👆





Post a Comment

Previous Post Next Post

Display Add 2