VT Balram MLA _Bineesh Kodiyeri's relatives protest. Read More...
മയക്കുമരുന്നു കേസുമായി ബന്ധപെട്ടു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ കോടിയേരിയുടെ ബന്ധുക്കൾ നടത്തിയ പ്രതിഷേധത്തെയും കൂട്ടം കൂടി നിന്നുള്ള പത്ര സമ്മേളനത്തെയും പരിഹസിച്ചു വി ടി ബൽറാം എം ൽ എ. മയക്കുമരുന്നു വ്യാപാരികൾ കൂട്ടം കൂടി പ്രതിഷേധിച്ചും മാധ്യമങ്ങളെ കണ്ടും മരണത്തിന്റെ വ്യാപാരികൾ ആകരുതെന്നും ഇത് ആരോഗ്യമന്ത്രി പ്രത്യേകം ശ്രദ്ധിക്കണം എന്നും വി ടി ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
************-------------------***************
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം...
പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാൽ കൊറോണ പകരില്ലേ? കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികൾ എന്നതോടൊപ്പം മരണത്തിൻ്റെ വ്യാപാരികൾ കൂടി ആകരുത്. ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഏതായാലും ബിനീഷുമായി ബാക്കിയെല്ലാ ബന്ധുക്കൾക്കും നല്ല ബന്ധമുണ്ട് എന്ന് ബോധ്യപ്പെടുന്നുണ്ട്. ബിനീഷിനെ പരിചയമില്ലാത്തത് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണ്.
ഇപ്പോഴും മനസ്സിലാവാത്തത് എവിടെപ്പോയി 50 ലക്ഷം ഡിവൈഎഫ്ഐ സഖാക്കൾ എന്നതാണ്? ഭരണകൂട ഭീകരത നേരിടുന്ന ഒരു പാവം സഖാവിന് വേണ്ടി രംഗത്തിറങ്ങാൻ സ്വന്തം കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ?
👆👆👆
👆👆👆
Post a Comment