സർക്കാർ വകുപ്പിൽ താൽകാലിക നിയമനം Temporary job vacancies in government department

Application invited for temporary job vacancies in Government Departments. Read More....
Application invited for temporary job vacancies in Government Departments.



👆👆👆

👆👆👆

👆👆👆


വയനാട് ജില്ലയില്‍ മൃഗാശുപത്രിയിൽ നിയമനം

വയനാട് ജില്ലയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടര്‍, അറ്റന്‍ഡര്‍ കം ഡ്രൈവര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍ക്ക് മൃഗ ചികിത്സാ രംഗത്ത് ചുരുങ്ങിയത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയവും കൃത്രിമ ബീജസങ്കലന സാമഗ്രികള്‍, ലബോറട്ടറി പരിശോധന സാമഗ്രികള്‍ എന്നിവ കൈവശം ഉണ്ടായിരിക്കണം. അറ്റന്‍ഡര്‍ തസ്തികയ്ക്ക് മൃഗസംരക്ഷണ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കൂടിക്കാഴ്ച ജനുവരി 15 ന് ഉച്ചകഴിഞ്ഞ് 3 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍ 04935 222020.


ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ കരാർ നിയമനം വാക്ക്-ഇൻ-ഇന്റർവ്യൂ 13ന്

ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളായ തലശ്ശേരി, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
തലശ്ശേരിയിൽ ക്ലാർക്കിന്റെ ഒരു ഒഴിവും കരുനാഗപ്പള്ളിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ ഒരു ഒഴിവുമാണുള്ളത്. ക്ലാർക്കിന് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. കമ്പ്യൂട്ടർ ഓപ്പറേറ്റർക്ക് +2 വും ഡി.സി.എയും വേണം.
ക്ലാർക്ക് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 13ന് പകൽ 10 മണിക്കും കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയ്ക്ക് നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 13ന് ഉച്ചയ്ക്ക് ഒരു മണിക്കും അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തിരുവനന്തപുരത്ത് വികാസ് ഭവനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. കോവിഡ്-19 മായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചാകണം ഉദ്യോഗാർഥികൾ ഇന്റർവ്യൂവിന് പങ്കെടുക്കേണ്ടത്.


ലീഗൽ സർവീസ് അതോറിറ്റിയിൽ 
അപേക്ഷ ക്ഷണിച്ചു

വയനാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഒഴിവുള്ള ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്ററുടെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള എം.എസ്.ഡബ്ല്യു കാര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമുള്ള പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ ജനുവരി 27 നകം കല്‍പ്പറ്റ ജില്ലാ കോടതിയിലെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 04936 207800.


കൊല്ലം ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത – അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം എസ് ഡബ്ല്യൂവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിഗ്രി/ഡിപ്ലോമയും. നിയമനം അഭിമുഖം മുഖേന. അപേക്ഷ സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ ജനുവരി 30 നകം നല്‍കണം. വിശദ വിവരങ്ങള്‍ 0474-2791399 നമ്പരില്‍ ലഭിക്കും.





Post a Comment

Previous Post Next Post

Display Add 2