Application invited for the post Assistant Photographer at District information office
Related Post
അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ
കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസി. ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലൈ 23 ന് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. പ്ലസ്ടുവും ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍ സി വി ടി/ എസ് സി വി ടി സര്‍ട്ടിഫിക്കറ്റോ ഫോട്ടോ ജേര്‍ണലിസത്തില്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. അപേക്ഷകന്‍ ജില്ലയില്‍ സ്ഥിരതാമസക്കാരൻ ആയിരിക്കണം. പ്രായപരിധി 20 നും 30 നും മധ്യേ. സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരിക്കണം. ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സാങ്കേതി അറിവ് അഭികാമ്യമാണ്. ഫോണ്‍: 04994 255145
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, നേഴ്സ് നിയമനം
വയനാട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ 2021-22 സാമ്പത്തിക വര്‍ഷം നടപ്പിലാക്കിവരുന്ന പ്രോജക്ടുകളിലേക്ക് സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (പ്രസൂതിതന്ത്ര), നഴ്സ് തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍- യോഗ്യത ബി എ എം സ്, എം.ഡി, ടി.സി.എം.സി രജിസ്ട്രേഷന്‍, നഴ്സ്- എസ് എസ് എല്‍ സി, ഗവ. അംഗീകൃത ആയുര്‍വേദ നഴ്സിംഗ് കോഴ്സ്. 18 നും 35നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 14 ന് രാവിലെ 10 ന് കല്‍പ്പറ്റ നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ബില്‍ഡിംഗില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭാരതിയ ചികിത്സാ വകുപ്പ് മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍ 04936 203906.
കൺസൽട്ടന്റ്, പ്രൊജക്റ്റ് ഫെല്ലോ ഒഴിവുകൾ
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ‘എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് എ മെഡിസിനൽ പ്ലാന്റ് സീഡ് സെന്റർ കം സീഡ് മ്യൂസിയം അറ്റ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി, തൃശ്ശൂർ, കേരള’ എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു സീനിയർ കൺസൾട്ടന്റിന്റേയും ഒരു പ്രോജക്ട് ഫെല്ലോയുടേയും താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in
Post a Comment