വൺ സ്റ്റോപ്പ്‌ സെന്ററിൽ വിവിധ ഒഴിവുകൾ Job Recruitment at One Stop Center - Kasarkode

Application invited for the various Post in One Stop Center Kasarkode


Related Post





വൺ സ്റ്റോപ്പ്‌ സെന്ററിൽ വിവിധ ഒഴിവുകൾ 

കാസര്‍കോട് ജില്ലയിലെ വണ്‍സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
◾️സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍
◾️കേസ് വര്‍ക്കര്‍, കൗണ്‍സിലര്‍
◾️ഐ ടി സ്റ്റാഫ്
◾️മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍
◾️സെക്യൂരിറ്റി സ്റ്റാഫ്
എന്നീ തസ്തികകളില്‍ ഒഴിവുണ്ട്.

യോഗ്യത 
🔹നിയമ ബിരുദമോ സോഷ്യല്‍ വര്‍ക്കിലുള്ള മാസ്റ്റര്‍ ബിരുദമോ ഉള്ളവര്‍ക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, കേസ് വര്‍ക്കര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
🔹സോഷ്യല്‍ വര്‍ക്ക്/ ക്ലിനിക്കല്‍ സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദമുള്ളവര്‍ക്ക് കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കാം.
🔹ബിരുദവും കമ്പ്യൂട്ടര്‍ ഐ ടി വിഷയങ്ങളില്‍ ഡിപ്ലോമയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ഐ ടി സ്റ്റാഫ് തസ്തികയിലേക്കും അപേക്ഷിക്കാം.
🔹മൂന്നു വര്‍ഷം പ്യൂണ്‍, സഹായി തസ്തികയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം 
🔹മൂന്നു വര്‍ഷത്തില്‍ കുറയാതെ സെക്യൂരിറ്റി തസ്തികയില്‍ തൊഴില്‍ പരിയമുള്ളവര്‍ക്ക് സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്കും അപേക്ഷിക്കാം.
🔹25 മുതല്‍ 40 വയസുവരെയുള്ള സ്ത്രീകളായിരിക്കണം അപേക്ഷകര്‍.

🔹സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ ഗവ/ എന്‍ ജി ഒ പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
🔹കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ ഗവ/ എന്‍ ജി ഒ പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം.
🔹കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സംസ്ഥാന ജില്ലാതലത്തിലുള്ള മെന്റല്‍ ഹെല്‍ത്ത് സ്ഥാപനം/ ക്ലിനിക്കുകളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 20 ന് വൈകീട്ട് അഞ്ചിനകം കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ വനിത സംരക്ഷണ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 04994 256266, 9446270127


For More Job Vacancy Details Follow below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

Previous Post Next Post

Display Add 2