Application invited for the various temporary vacancies in government department
Related Post
ഫെസിലിറ്റെറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെസിലിറ്റേറ്റര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ വനിതകളായിരിക്കണം അപേക്ഷകര്‍. തീരനൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്സ്. അപേക്ഷ ഫോറം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍ നിന്നും ജില്ലയിലെ മത്സ്യഭവന്‍ ഓഫിസുകളില്‍ നിന്നും സാഫ് വെബ്‌സൈറ്റ് (www.safkerala.org) വഴിയും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 19. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847907161, 8138073864, 7560916058.
സാമൂഹ്യപഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍
2021-22 അധ്യയന വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ പുതിയതായി ആരംഭിക്കുന്ന സാമൂഹ്യപഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് ജില്ലയിലെ 18 നും 35 നും മധ്യേ പ്രായമുളള അഭ്യസ്തവിദ്യരായ പ്ലസ്ടു, ടി.ടി.സി, ഡിഗ്രി, ബി.എഡ് യോഗ്യതയുളള പട്ടികവര്‍ഗ്ഗയുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം തികച്ചും താത്ക്കാലികമായിരിക്കും.
തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും. ജില്ലയില്‍ ആകെ 14 ഒഴിവുകളുണ്ട്. കൂടിക്കാഴ്ച മുഖേനയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. താല്‍പ്പര്യമുളളവര്‍ അപേക്ഷ തയ്യാറാക്കി ഈ മാസം 15ന് മുമ്പ് പ്രോജക്ടോഫിസര്‍, ഐ.റ്റി.ഡി.പി, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്.
സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, നേഴ്സ് നിയമനം
വയനാട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ 2021-22 സാമ്പത്തിക വര്‍ഷം നടപ്പിലാക്കിവരുന്ന പ്രോജക്ടുകളിലേക്ക് സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (പ്രസൂതിതന്ത്ര), നഴ്സ് തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍- യോഗ്യത ബി എ എം സ്, എം.ഡി, ടി.സി.എം.സി രജിസ്ട്രേഷന്‍, നഴ്സ്- എസ് എസ് എല്‍ സി, ഗവ. അംഗീകൃത ആയുര്‍വേദ നഴ്സിംഗ് കോഴ്സ്. 18 നും 35നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 14 ന് രാവിലെ 10 ന് കല്‍പ്പറ്റ നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ബില്‍ഡിംഗില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭാരതിയ ചികിത്സാ വകുപ്പ് മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍ 04936 203906.
കൺസൽട്ടന്റ്, പ്രൊജക്റ്റ് ഫെല്ലോ ഒഴിവുകൾ
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ‘എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് എ മെഡിസിനൽ പ്ലാന്റ് സീഡ് സെന്റർ കം സീഡ് മ്യൂസിയം അറ്റ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി, തൃശ്ശൂർ, കേരള’ എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു സീനിയർ കൺസൾട്ടന്റിന്റേയും ഒരു പ്രോജക്ട് ഫെല്ലോയുടേയും താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.
പ്രൊജക്റ്റ് അസിസ്റ്റന്റ്
കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള മെയിന്റനെൻസ് ആൻഡ് എൻറിച്ച്‌മെന്റ് ഓഫ് മൈക്രോബിയൽ കളക്ഷൻ എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഡെപ്യൂട്ടഷൻ നിയമനം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷന് അപേക്ഷിക്കാം. ബോർഡിന്റെ കേന്ദ്രകാര്യാലയത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയിലേക്കും എറണാകുളം റീജിയണൽ ഓഫീസ്് പരിധിയിലെ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികയിലേക്കും ആലപ്പുഴ മേഖലയുടെ പരിധിയിൽ വരുന്ന ആലപ്പുഴ ജില്ലയിലുള്ള ഫിഷറീസ് ഓഫീസർ തസ്തികയിലേക്കും ഡെപ്യൂട്ടേഷന് അപേക്ഷിക്കാം.
സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ സർവ്വീസിലുള്ള എൽ.ഡി/യു.ഡി ക്ലർക്കിന്റെ തുല്യ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം. ജീവനക്കാർ ബയോഡാറ്റ, 144 കെ.എസ്.ആർ പാർട്ട്1, സമ്മതപത്രം, മേലാധികാരി സാക്ഷ്യപ്പെടുത്തി നൽകിയ നിരക്ഷേപ പത്രം എന്നിവ സഹിതം പൂർണ്ണമായ അപേക്ഷ (3 സെറ്റ്) കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം-680002 എന്ന വിലാസത്തിൽ ജൂലൈ 30ന് മുമ്പ് സമർപ്പിക്കണം.
Post a Comment