Teacher Job Vacancy - Temporary appointment in government department

Application invited for the various teaching post in govt institutions


Related Post





അധ്യാപക ഒഴിവുകൾക്ക് അപേക്ഷ ക്ഷണിച്ചു 

⚫️ നവോദയ വിദ്യാലയ സമിതിയുടെ ഹൈദരാബാദ് റീജിയണിന് കീഴിലുള്ള കേരള, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, കേന്ദ്രഭരണ പ്രദേശമായ, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ എന്നീ നവോദയ വിദ്യാലയങ്ങളിലേക്കുള്ള അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 11. കുടുതൽ വിവരങ്ങൾ https://navodaya.gov.in/nvs/ro/Hyderabad/en/home ൽ ലഭ്യമാണ്.

⚫️ കാസർകോട് ഗവ:കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ 12 ന് രാവിലെ 10.30 ന് കോളേജിൽ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 04994 256027

⚫️ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ക്രിയാശാരീര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 16ന് രാവിലെ    11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക്  ഇൻ ഇന്റർവ്യൂ നടത്തും. ക്രിയാശാരീരം വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ  വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോേഡറ്റയും സഹിതം 16ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം. പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.


For More Job Vacancies Follow Below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

Previous Post Next Post

Display Add 2