Applications are invited for various job vacancies government institutions
Related Post
ഫെസിലിറ്റേറ്റർ നിയമനം
തിരുവനന്തപുരം: സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫിസിനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ 2021 – 22 അധ്യായന വര്‍ഷം പുതിയതായി ആരംഭിക്കുന്ന സാമൂഹ്യ പഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. ഓണ്‍ലൈന്‍ പഠനം അടിയന്തിരമായി നടപ്പിലാക്കുന്നതിനായി നെടുമങ്ങാട്, വാമനപുരം മേഖലകളിലെ 14 സാമൂഹ്യ പഠനമുറി സെന്ററുകളിലേയ്ക്കാണ് നിയമനം. പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതാത് സാമൂഹിക പഠനമുറി സെന്ററുകളിലേയ്ക്ക് മുന്‍ഗണ ലഭിക്കുന്നതാണ്.
പാങ്ങോട് കാക്കോട്ടുകുന്ന്, ചെട്ടിയെക്കൊന്നകയം, പെരിങ്ങമ്മല ഈയ്യക്കോട്, പന്നിയോട്ടുകടവ്, കുറുപ്പന്‍കാല, ഇലഞ്ചിയം, നന്ദിയോട് വട്ടപ്പന്‍കാട്, വലിയകുളം മലയടി ഓപ്പണ്‍ഹാള്‍, തൊളിക്കോട് കണിയാരംകോട്, ചമ്പോട്ടുംപാറ, ചെരുപ്പാണി, വിതുര നെട്ടയം, ആറ്റുമണ്‍പുറം, കല്ലുപാറ എന്നിവിടങ്ങളിലേയ്ക്കാണ് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നതെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു
ഗസ്റ്റ് അധ്യാപക ഒഴിവുകൾ
കാസർകോട് ഗവ. കോളേജിൽ ഫിസിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ 16 ന് രാവിലെ 10.30 ന് കോളേജിൽ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാതെ ബിരുദവും നെറ്റും നേടിയവർക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ അല്ലാത്തവരെയും പരിഗണിക്കും. ഫോൺ: 04994 256027
ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്
കാസർകോട് ജില്ലയിൽ രണ്ടാം ഗ്രേഡ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ 19ന് രാവിലെ 10ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ. എസ്.എസ്.എൽ.സി, എഎൻഎം കോഴ്സ്, കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. 60 വയസ്സിൽ താഴെ പ്രായമുള്ള, സേവനത്തിൽ നിന്നും വിരമിച്ച ജെ പിഎച്ച്എൻ, എൽഎച്ച്‌ഐ, എൽഎച്ച്എസ് എന്നിവർക്കും കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഫോൺ: 0467 2203112
إرسال تعليق