Application invited for the post of facilitator and teacher in various govt department
ഫെസിലിറ്റെറ്റർ നിയമനം
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെസിലിറ്റേറ്റര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ വനിതകളായിരിക്കണം അപേക്ഷകര്‍. തീരനൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്സ്. അപേക്ഷ ഫോറം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍ നിന്നും ജില്ലയിലെ മത്സ്യഭവന്‍ ഓഫിസുകളില്‍ നിന്നും സാഫ് വെബ്‌സൈറ്റ് (www.safkerala.org) വഴിയും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 19. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847907161, 8138073864, 7560916058.
അധ്യാപകരെ നിയമിക്കുന്നു
തിരുവനന്തപുരം സര്‍ക്കാര്‍ ആയൂര്‍വേദ കോളേജിലെ ക്രിയാശാരീര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാന്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ക്രിയാ ശാരീരം വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണു യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂലൈ 16ന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.
إرسال تعليق