Application invited for the various post in private institutions- Interviews are conducted by the Employability Center Palakkad
Related Post
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽമേള
പാലക്കാട് എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു.
ബിസിനസ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ്, എസ്.ഇ.ഒ. അനലിസ്റ്റ്, സെയില്‍സ് മാനേജര്‍, യു ഐ/ യു എക്‌സ് ഡെവലപ്പര്‍, കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്, അഡ്മിഷന്‍ കൗണ്‍സിലര്‍, മെക്കാനിക്കല്‍ ഫാക്കല്‍റ്റി, ഇലക്ട്രിക്കല്‍ ഫാക്കല്‍റ്റി, സിവില്‍ ഫാക്കല്‍റ്റി, സോഫ്റ്റ്വെയര്‍ ഫാക്കല്‍റ്റി എന്നീ ഒഴിവുകളാണുള്ളത്.
എസ്എസ്എല്‍.സി., പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ബി. ഇ, ബിടെക്, ബി.എസ്.സി./എം.എസ്.സി. സി.എസ്. യോഗ്യതയുള്ളവര്‍ http://forms.gle/vg7n8D68kVJX8Yey5 ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0491- 2505435.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അസിസ്റ്റന്റ് ഫിട്ടോഗ്രാഫർ
തിരുവനന്തപുരം: ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായശേഷം ലഭിച്ച ഡിജിറ്റൽ ഫോട്ടോഗ്രഫി എൻ.സി.വി.ടി./ എസ്.സി.വി.ടി. സർട്ടിഫിക്കറ്റോ ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 20നും 30നും മധ്യേ. വേതനം പ്രതിമാസം 15,000 രൂപ.
അപേക്ഷകർ തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസം ഉള്ളവർ ആയിരിക്കണം. സ്വന്തമായി ഡിജിറ്റൽ ക്യാമറയും ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സാങ്കേതിക അറിവും ഉണ്ടാകണം. ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്.വിശദമായ ബയോഡേറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ 2021 ജൂലൈ 15നു വൈകിട്ട് അഞ്ചിനു മുൻപ് dioprdtvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു. അഭിമുഖത്തിന്റേയും പ്രാക്ടിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
إرسال تعليق