വിവിധ വകുപ്പുകളിൽ താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു Temporary appointment in various department

Application invited for the LD clerk, pharmacy inspector, Dental Hygienist, program manager  and PRO in Guruvayoor dewasam bord

Related Post






◾️എൽ ഡി ക്കാർക്ക് ഇന്റർവ്യൂ

കാസര്‍കോട് ജില്ലയില്‍ എന്‍.സി.സി/ സൈനികക്ഷേമ വകുപ്പില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (വിമുക്ത ഭടന്മാര്‍ മാത്രം) എന്‍.സി.എഎസ്.സി (കാറ്റഗറി നമ്പര്‍ 469/2019) തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫീസില്‍ ജൂലൈ എട്ടിന് ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂ മെമ്മോ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഇന്റര്‍വ്യൂ മെമ്മോയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതമാണ് ഇന്റവ്യൂവിന് ഹാജരാകേണ്ടത്.

◾️ഫാർമസി ഇൻസ്‌പെക്ടർ

കേരളത്തിലെ 14 ജില്ലകളിലും സംസ്ഥാന ഫാർമസി കൗൺസിൽ ഫാർമസി ഇൻസ്‌പെക്ടർമാരുടെ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.ഫാർമസിയിൽ ബിരുദം അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ കൂടാതെ ഏതെങ്കിലും വിഷയത്തിൽ ബിരുദം ആണ് യോഗ്യത. കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. നിലവിൽ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിയിൽ ബിരുദമുള്ളവർക്ക് അഞ്ച് വർഷവും, ഫാർമസിയിൽ ഡിപ്ലോമയും ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഉള്ളവർക്ക് ഏഴ് വർഷവും പ്രവൃത്തി പരിചയം വേണം.
വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന രേഖകളോടെ ജൂലൈ 23 വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അപേക്ഷകൾ പ്രസിഡന്റ്, കേരള സംസ്ഥാന ഫാർമസി കൗൺസിൽ, പബ്ലിക്ക് ഹെൽത്ത് ലാബ് കോമ്പൗണ്ട്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-695 035 എന്ന വിലാസത്തിൽ ലഭിക്കണം. വിശദാംശം www.kspconline.in ൽ ലഭിക്കും. ഇ-മെയിൽ:office.kspc@gmail.com. ഫോൺ: രജിസ്ട്രാർ:9446474632, മാനേജർ:8086572454.


◾️ഡെന്റൽ ഹൈജീനിസ്റ്റ് 

റാന്നി ഇസിഎച്ച്എസ് പോളി ക്ലിനിക്കില്‍ ഡെന്റല്‍ ഹൈജീനിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസ് കഴിയാത്ത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജൂലൈ 15ന് മുന്‍പ് തപാല്‍/ ഇമെയില്‍(echspolyclinicranni@gmail.com) മുഖേന സമര്‍പ്പിക്കണം. ഫോണ്‍: 04735229991.

◾️പ്രോഗ്രാം മാനേജർ

ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ഒഴിവുള്ള രണ്ട് പ്രോഗ്രാം മാനേജർമാരുടെ തസ്തികകളിൽ പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം എന്നീ വകുപ്പുകളിലും കുടുംബശ്രീയിലും ഗസറ്റഡ് ഓഫീസർ തസ്തികയിൽ ജോലിചെയ്യുന്ന ജീവനക്കാരിൽ നിന്നൂം അന്യത്രസേവന വ്യവസ്ഥയിലും ഈ വകുപ്പുകളിൽ നിന്ന് ഗസറ്റഡ് ഓഫീസർ തസ്തികയിൽ വിരമിച്ച ജീവനക്കാരിൽ നിന്ന് കരാർ വ്യവസ്ഥയിലും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം 19ന് മൂന്ന് മണിക്ക് മുമ്പ് തപാൽ മുഖേനയോ (lifemissionkerala@gmail.com) ലേക്കോ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിക്കണം. അപേക്ഷയിൽ മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ നിന്ന് ലഭിക്കും.

◾️എംപ്ലോയബിലിറ്റി സെന്ററിൽ ഓൺലൈൻ ഇന്റർവ്യൂ

കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനായി നടത്തും. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നടത്തണം. പുതുതായി രജിസ്‌ട്രേഷന്‍ നടത്തുവാനും അഭിമുഖത്തില്‍ പങ്കെടുക്കുവാനും മറ്റു വിവരങ്ങള്‍ക്കുമായി ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ചിനകം 9207155700 എന്ന നമ്പറില്‍ ബന്ധപ്പെടണം. മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നടത്താത്തവരെ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പങ്കെടുപ്പിക്കില്ല. നിലവില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇത് ബാധകമാണ്. ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയാണ്.

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

⚫️ PRO ഇന്റർവ്യൂ - ഗുരുവായൂർ ദേവസ്വം ബോർഡ് 

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ പബ്ലിക്ക് റിലേഷൻസ് ഓഫീസർ (Cat. No:17/2020) തസ്തികയിലേയ്ക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജൂലൈ 14ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം നന്തൻകോടുള്ള പ്രധാന ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടക്കും. ഇന്റർവ്യൂ മെമ്മോ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

⚫️ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:  സ്വകാര്യ മേഖലയിലെ പിന്നാക്ക വിഭാഗങ്ങളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിന് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വാഹന നിർമാണ, വിപണന, സർവീസ് മേഖല, ഹോട്ടൽ വ്യവസായ രംഗം, ലൊജിസ്റ്റിക്‌സ് രംഗം, പോളിമർ ഇൻഡസ്ട്രി എന്നീ മേഖലകളിൽ പരിശീലനവും തൊഴിലും ഉറപ്പു നൽകുന്ന കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ എന്ന പദ്ധതിയുമായി സഹകരിക്കുന്നതിനു പിന്നാക്ക വികസന വകുപ്പ് സ്വകാര്യ സംരംഭകരിൽനിന്നും വിവിധ സ്ഥാപനങ്ങളിൽനിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2429130, 2983130.

For More Job Vacancies Follow below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

Previous Post Next Post

Display Add 2