Application invited for the temporary teaching post in govt institutions
അധ്യാപക ഒഴിവുകൾ
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ (CET) സിവിൽ എഞ്ചിനീയറിംഗ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. ഒരു സെമസ്റ്ററിലേക്കായിരിക്കും നിയമനം. അടിസ്ഥാന യോഗ്യത: ബിഇ/ ബിടെക് ഇൻ സിവിൽ എഞ്ചിനീയറിംഗ് ആന്റ് എംഇ/ എംടെക് ഇൻ സിവിൽ എഞ്ചിനീയറിംഗ് സ്‌പെഷ്യലൈസേഷൻ. ബിടെക്കിനോ എംടെക്കിനോ ഒന്നാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും അനുബന്ധ രേഖകളും hod.ce@cet.ac.in എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി ജൂലൈ ഏഴ് വൈകിട്ട് അഞ്ചു മണി. കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിലിൽ ബന്ധപ്പെടാം.
കാസർഗോഡ്: ഉദുമ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, കൊമേഴ്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഹിസ്റ്ററി വിഷയത്തില്‍ ജൂലൈ എട്ടിന് രാവിലെ പത്ത് മണിക്കും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ ഉച്ചയ്ക്ക് 12നും കൊമേഴ്‌സ് വിഷയത്തില്‍ ജൂലൈ ഒമ്പതിന് രാവിലെ 10നും അഭിമുഖം നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയരക്ടറേറ്റ് ഓഫ് കോളേജിയറ്റ് എജുക്കേഷനിലെ ഗസ്റ്റ് പാനല്‍ രജിസ്‌ട്രേഷന്‍ നമ്പറും അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് പ്രിന്‍സിപ്പല്‍ ചേംബറില്‍ ഹാജരാകണം.
Post a Comment