സർക്കാർ വകുപ്പിൽ ഇന്റർവ്യൂ വഴി താൽകാലിക നിയമനം Temporary appointment in government Dept

Application invited for the post of community organizer, Teacher and Coordinator in varous department


Related Post





◾️കമ്മ്യൂണിറ്റി ഓർഗനൈസർ 

പാലക്കാട്:  ദേശീയ നഗര ഉപജീവനമിഷൻ പദ്ധതിയുടെ ഭാഗമായി ചിറ്റൂർ തത്തമംഗലം, ഷൊർണൂർ, മണ്ണാർക്കാട് നഗരസഭകളിലെ വിവിധ പദ്ധതി പ്രവർത്തനങ്ങൾ ഫീൽഡ് തലത്തിൽ നടപ്പിലാക്കുന്നതിന് കമ്യൂണിറ്റി ഓർഗനൈസർമാരെ നിയമിക്കുന്നു. അടിസ്ഥാനയോഗ്യത പ്ലസ് ടു. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം, കുടുംബശ്രീ പ്രവൃത്തി പരിചയം എന്നിവ അധിക യോഗ്യത ആയിരിക്കും. അപേക്ഷകർ കുടുംബശ്രീ കുടുംബാംഗങ്ങളും ബന്ധപ്പെട്ട നഗരസഭാ പരിധികളിൽ താമസിക്കുന്നവർ ആയിരിക്കണം. എസ്.ജെ.എസ്.ആർ.വൈ പദ്ധതിയിലും കുടുംബശ്രീ സംഘടനാ സംവിധാനത്തിലും സി.ഒ ആയി പ്രവർത്തിച്ച് പരിചയമുളളവർക്ക് മുൻഗണന ലഭിക്കും. സാമൂഹ്യവികസനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പിന്നീട് പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ദീർഘിപ്പിക്കും.

പ്രതിമാസ വേതനം 10,000 രൂപ.
താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുളള അപേക്ഷാ ഫോറം പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പ് സഹിതം ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, പാലക്കാട്, 678001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവസാന തിയ്യതി ജൂലൈ 21 വൈകിട്ട് 3 വരെ. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. വിശദവിവരങ്ങൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്നും അതാത് നഗരസഭകളിൽ നിന്നും ലഭിക്കും. ഫോൺ: 0491 2505627

◾️കണ്ണൂർ ആയൂർവേദ കോളേജിൽ കരാർ നിയമനം

കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ ശല്യതന്ത്ര, രസശാസ്ത്ര & ഭൈഷജ്യകല്‍പ്പന, കൗമാരഭൃത്യ വകുപ്പുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.

നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 57,525/- രൂപ സമാഹ്യത വേതനമായി ലഭിക്കും. നിയമനം ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. ശല്യതന്ത്ര വകുപ്പിലേക്ക് ഏഴിന് രാവിലെ 11 മണിക്കും രസശാസ്ത്ര & ഭൈഷജ്യകല്‍പ്പന വകുപ്പിലേക്ക് ജൂലൈ 13ന് രാവിലെ 11നും കൗമാരഭൃത്യ വകുപ്പിലേക്ക് 14ന് രാവിലെ 11നും വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും

◾️അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റിയില്‍ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ വിവിധ വകുപ്പുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ലീഗല്‍ സര്‍വ്വീസ്സസ് അതൊറിറ്റിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക (www.kelsa.nic.in).

◾️ലൈഫ് : ജില്ലാ മിഷൻ കോർഡിനേറ്റർ ഒഴിവ്

ലൈഫ് മിഷനില്‍ ഒഴിവുള്ള തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ ജോലിനോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ (നിശ്ചിത മാതൃകയിലുള്ള അപേക്ഷ, എന്‍.ഒ.സി) സഹിതം ജൂലൈ 19ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് തപാല്‍ മുഖേനയോ ഇ-മെയില്‍ (lifemissionkerala@gmail.com) മുഖേനയോ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കും.


For More Job Vacancies Follow Below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

Previous Post Next Post

Display Add 2