Application invited for the various temporary Appointment on contract basis
Also Read
📎 മീഡിയേറ്റർ
കാസർകോട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ മീഡിയേഷൻ സെല്ലിൽ മീഡിയേറ്റർ ആയി എംപാനൽ ചെയ്യുന്നതിന് യോഗ്യരായ വ്യക്തികളിൽനിന്ന് എഴുതി തയ്യാറാക്കിയ അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബർ 15 വൈകീട്ട് അഞ്ച് മണിയോടെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരഫോറം പ്രസിഡൻറിന് ലഭിക്കണം. അപേക്ഷകൾ സെലക്ഷൻ കമ്മിറ്റി പരിശോധിച്ച് മീഡിയേറ്റർമാരെ തെരഞ്ഞെടുക്കും. പരമാവധി 20 പേരെ ഉൾപ്പെടുത്തിയാണ് പാനൽ തയ്യാറാക്കുക. പാനലിന് അഞ്ച് വർഷമാണ് കാലാവധി.
📎 എക്സിക്യൂട്ടീവ്
കേരളാ ഡെവലപ്പമെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റെജിക് കൗണ്‍സിലിലേക്ക് പ്രോഗ്രാം എക്‌സിക്യൂട്ടീവ്, ജൂനിയര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക്: www.cmdkerala.net.
📎 ഡെപ്യൂറ്റേഷൻ നിയമനം
◾️കേരള വനിതാ കമ്മീഷനില്‍ ഒഴിവുള്ള ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, ലുര്‍ദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം-695004 എന്ന വിലാസത്തില്‍ നവംബര്‍ 11നകം ലഭിക്കണം.
◾️ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ (ഐ.എം.ജി) തിരുവനന്തപുരം ഓഫീസില്‍ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള സമാന തസ്തികയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 22. വിശദവിവരങ്ങള്‍ക്ക് www.img.kerala.gov.in സന്ദര്‍ശിക്കുക.
إرسال تعليق