Application invited for the various temporary vacancies in government institutions
ലാബ് ടെക്‌നീഷ്യന്‍ കരാര്‍ നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആന്റി റിട്രോവൈറല്‍ തെറാപ്പി സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സ്ഥാപനത്തില്‍ നിന്നും മെഡിക്കല്‍ ലബോറട്ടറി ബിരുദം/ഡിപ്ലോമ (ഡിഎംഎല്‍റ്റിഡബി.എസ്.സി എംഎല്‍റ്റി) പാസായവര്‍ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഒക്‌ടോബര്‍ 26-ന് രാവിലെ 11-ന് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കുക.
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
നെന്‍മേനി : ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ /സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായവര്‍ അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ , പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിട്ടുള്ള പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യതാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ അപേക്ഷ ഒക്ടോബര്‍ 25 ന് വൈകീട്ട് 4 നകം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം. കൂടിക്കാഴ്ച്ച 26 ന് 11 മണിയ്ക്ക് പഞ്ചായത്ത് ഓഫീസില്‍ ് നടക്കും.
إرسال تعليق