Employability Center Various job Recruitment at Calicut Employment Exchange

Job Recruitment by employability center calicut for various private job vacancies
വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച

കോഴിക്കോട് : സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്ടോബര്‍ 23 ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. കസ്റ്റമര്‍ റിലേഷന്‍ഷിപ് ഓഫീസര്‍ – പുരുഷന്‍മാര്‍ (പ്ലസ്ടു യോഗ്യത- കൊയിലാണ്ടി, താമരശ്ശേരി, രാമനാട്ടുകര ഉള്ളവര്‍ക്ക് മുന്‍ഗണന), സിവില്‍ എഞ്ചിനിയര്‍ – സ്ത്രീകള്‍ (ബി.ടെക് സിവില്‍ യോഗ്യത) എന്നി തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.
താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് രാവിലെ 10.30 ന്
ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ 0495 2370176





Post a Comment

أحدث أقدم

Display Add 2