Application invited for the various temporary Appointment
◾️ഗസ്റ്റ് അധ്യാപകർ
മലപ്പുറം:തിരൂര്‍ തുഞ്ചന്‍ സ്മാരക സര്‍ക്കാര്‍ കോളജില്‍ 2021-22 അധ്യയനവര്‍ഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപകരെ താത്ക്കാലികമായി നിയമിക്കുന്നു. യുജിസി നിഷ്‌ക്കര്‍ഷിച്ച യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികല്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9809698095, 9447116833.
◾️ഓവർസിയർ, എഞ്ചിനീയർ ഒഴിവുകൾ
കൊച്ചി: എറണാകുളം പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ പ്രതീക്ഷിക്കുന്ന അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നീ ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 10 ദിവസത്തിനകം ലഭിക്കണം. യോഗ്യത അക്രഡിറ്റഡ് എഞ്ചിനീയര്‍ ബി.ടെക് (സിവില്‍) ആട്ടോകാഡ്, കമ്പ്യൂട്ടര്‍ ഡിസൈനിങ്ങ്, പി.എം.ജി.എസ്.വൈ പദ്ധതികളിലുളള പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. ഓവര്‍സിയര്‍: ഡിപ്ലോമ (സിവില്‍) പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി കേരള പി.എസ്.സി മാനദണ്ഡപ്രകാരവും നിയമനം കേരള സര്‍ക്കാരില്‍ സമാന സ്വഭാവമുളള നിയമനങ്ങളുടെ മാനദണ്ഡപ്രകാരവും ആയിരിക്കും.
◾️കൺസൾട്ടന്റ് ഒഴിവ്
കോട്ടയം: കുടുംബശ്രീ മിഷന്‍ ഏറ്റുമാനൂര്‍ ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ് വി ഇ പി പദ്ധതിയില്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍റ്റന്റുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ള 25 നും 45 നുമിടയില്‍ പ്രായമുള്ള വര്‍ക്ക് അപേക്ഷിക്കാം. ഏറ്റുമാനൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസമുള്ള കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 45 ദിവസത്തെ റെസിഡന്‍ഷ്യല്‍ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ നവംബര്‍ ഒന്ന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക.
◾️ആക്രഡിറ്റഡ് എഞ്ചിനീയർ
കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. ബ്ലോക്ക് പരിധിയിലുള്ള ഗ്രാമ പഞ്ചായത്തുകളിൽ പ്രകൃതി ദുരന്തങ്ങളുണ്ടായ സാഹചര്യത്തിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 30 വൈകീട്ട് മൂന്ന് മണി വരെ ആക്കി പുതുക്കി നിശ്ചയിച്ചതായി ബി.ഡി.ഒ അറിയിച്ചു.
Post a Comment