Job Recruitment on contract basis - Temporary appointment in Govt Service

Application invited for the various temporary Appointment in Govt service 

◾️പ്രൊജക്റ്റ്‌ ഫെല്ലോ

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2023 സെപ്റ്റംബർ 30  വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ അസ്സെസ്സ്‌മെന്റ് ഓഫ് സോഷ്യോ-ഇക്കോണോമിക് ആൻഡ് കൾച്ചറൽ യൂസസ് ആൻഡ് പൊട്ടെൻഷ്യൽ ഫോർ പോപുലറൈസേഷൻ ഓഫ് ഡെൻഡ്രോകലാമസ് സ്റ്റോക്‌സി ആൻഡ് മൺറോക്ലോവ റിച്ചേയ്, ടു ബാംബൂ സ്പീഷീസ് എൻഡെമിക് ടു ദി വേസ്റ്റേൺ ഗാട്ട്‌സിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമനത്തിന് 22ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

◾️ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, വെൽഡർ, ഷീറ്റ് മെറ്റൽ വർക്കർ, വയർമാൻ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിൽ താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 17ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.
എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത. ഡ്രാഫ്റ്റ്‌സ്മാൻ സിവിലിന് ആട്ടോ കാഡ് ഉള്ളവരെ മാത്രമേ പരിഗണിക്കൂ.

Also Read



◾️ഡെപ്യൂറ്റേഷൻ

കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാറെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്‌സിംഗ് കോളേജിലെ പ്രിൻസിപ്പൽ / പ്രൊഫസർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.
ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം  നവംബർ 29 വൈകിട്ട് അഞ്ചിനകം രജിസ്ട്രാർ, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം

◾️താൽക്കാലിക നിയമനം 

തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ താഴെ പറയുന്ന തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കെയർടേക്കർ-രണ്ട് ഒഴിവ്- പ്രായപരിധി: 1.1.2021ന് 40 വയസ് കവിയരുത്. കുറഞ്ഞ യോഗ്യത: എസ് എസ് എൽ സി. സ്വീപ്പർ: രണ്ട് ഒഴിവ്(സ്ത്രീ-1, പുരുഷൻ-1), പ്രായപരിധി: 1.1.2021ന് 40 വയസ് കവിയരുത്. കുറഞ്ഞ യോഗ്യത: ഏഴാം ക്ലാസ് സെക്യൂരിറ്റി: മൂന്ന് ഒഴിവ്- പ്രായപരിധി: 1.1.2021ന് 50 വയസ് കവിയരുത് കുറഞ്ഞ യോഗ്യത: എസ് എസ് എൽ സി. താൽപര്യമുള്ളവർ തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 19 വൈകീട്ട് 5 മണി. ഫോൺ: 0487 2332099

◾️ഡ്രൈവർ ഒഴിവ്

തൃശൂർ ഗവ.നഴ്സിംഗ് കോളേജിൽ ഒഴിവുള്ള ഡ്രൈവർ ഓൺ ഡെയ്ലി വേജസ് ഒഴിവിലേക്ക് 730 രൂപ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിയമനം പരമാവധി 179 ദിവസത്തേക്കാണ്. അപേക്ഷകർ കുറഞ്ഞത് ഏഴാം ക്ലാസ് പാസായവരും കൂടാതെ എച് ജി വി, എച് പി വി സാധ്യതയുള്ള ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവരുമായിരിക്കണം. പ്രായപരിധി 18 നും 45നും ഇടയിൽ വരുന്ന ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും ലൈസൻസിന്റെയും പ്രവർത്തി പരിചയത്തിന്റെയും അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് നവംബർ 30 ന് രാവിലെ 10 മണിക്ക് മുളങ്കുന്നത്തുകാവിലുള്ള നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യത്തിൽ എത്തിച്ചേരണം. ഫോൺ: 0487 2208205, 2201366, 8078322205

For More Job Vacancies 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 

Post a Comment

Previous Post Next Post

Display Add 2