Application invited for the temporary Appointment in government service
Also Read
◾️മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഒരു ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമയാണ് യോഗ്യത. മൈക്രോബയോളജി ലാബിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. കമ്പ്യൂട്ടറിലുള്ള അറിവും ഉണ്ടാവണം.
15800 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷത്തേക്കാണ് നിയമനം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 15ന് വൈകുന്നേരം 3 ന് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാലിലോ ഇ-മെയിലിലോ അപേക്ഷ ലഭിക്കണം.
നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.
◾️ഫാർമസിസ്റ്റ്
തിരുവനന്തപുരം റിജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. നവംബർ 20 ന് വൈകിട്ട് 03.30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.
◾️റിസർച്ച് ഫെല്ലോ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അഗദതന്ത്ര വകുപ്പിൽ ഓണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് നവംബർ 16ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം 1.30ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
◾️കരാർ നിയമനം
സംസ്ഥാന ഐ.ടി വകുപ്പിനു കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിന്റെ (ഐ.സി.ഫോസ്) ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐ.ഒ.റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എന്നിവയിലെ പ്രോജക്റ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് രണ്ട് മുതൽ നാല് വർഷം പ്രവൃത്തി പരിചയമുള്ള ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്.സി/ എം.എസ്.സി/ എം.ബി.എ/ എം.എ (ലിങ്ക്യിസ്റ്റിക്‌സ്) ബിരുദധാരികളെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 15ന് രാവിലെ ഒൻപതിന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ് ഓഫീസിൽ നടക്കുന്ന ആഭിമുഖത്തിൽ പങ്കെടുക്കണമെന്ന് രജിസ്ട്രാർ അറിയിച്ചു.
റിസർച്ച് അസ്സോസിയേറ്റ,് റിസർച്ച് അസിസ്റ്റന്റ് എന്നിവയാണ് തസ്തികകൾ. റിസർച്ച് അസ്സോസിയേറ്റിന് കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രതിമാസം 35,000 മുതൽ 45,000 രൂപ വരെയാണ് വേതനം. റിസർച്ച് അസിസ്റ്റന്റിന് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വെണം. പ്രതിമാസം 25,000 മുതൽ 35,000 രൂപ വരെയാണ് വേതനം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in ഫോൺ: 0471-2700012/ 13/ 14, 0471-2413013, 9400225962.
◾️ഗസ്റ്റ് അധ്യാപിക
തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് വിഭാഗത്തിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സ് ബി.ടെക് ആണ് യോഗ്യത. നവംബർ 11ന് രാവിലെ 10ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. കൂടിക്കാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
إرسال تعليق