Temporary job Recruitment to integrated care home

Application Invited for the various post in integrated care home
Also Read

     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരള മഹിള സമക്യ സൊസൈറ്റി മുഖേന, തിരുവനന്തപുരം ജില്ലയിൽ ആരംഭിക്കുന്ന ഇന്റെഗ്രേറ്റഡ് കെയർ ഹോമിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

◾️ഹോം മാനേജർ
ഹോം മാനേജർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്യൂ/എം.എ സോഷ്യോളജി/ എം.എ സൈക്കോളജി ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 22,500 രൂപയാണ് വേതനം.

◾️കെയർ ടേക്കർ
കെയർ ടേക്കർ തസ്തികയിൽ രണ്ട് ഒഴിവാണുള്ളത്. പ്ലസ് ടു/ പ്രിഡിഗ്രി ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 12,000 രൂപയാണ് വേതനം. നഴ്‌സിംഗ് സ്റ്റാഫ് തസ്തികയിൽ രണ്ട് ഒഴിവാണുള്ളത്. ജനറൽ നഴ്‌സിംഗ്/ ബി.എസ്.സി നഴ്‌സിംഗ് ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 24,520 രൂപയാണ് വേതനം.

◾️ന്യൂട്രീഷ്യനിസ്റ്റ്
ന്യൂട്രീഷ്യനിസ്റ്റ് തസ്തികയിൽ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. എം.എസ്‌സി ഇൻ ഫുഡ് ആന്റ് ന്യൂട്രിഷൻ/ പി.ജി ഡിപ്ലോമ ഇൻ നുട്രിഷൻ ആന്റ് ഡയറ്റീസ് ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. ഒരു സിറ്റിംഗിന് 1000 രൂപയാണ് വേതനം. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നവംബർ 16 ന് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അപേക്ഷിക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട് കരമന പി.ഒ, തിരുവനന്തപുരം. ഇമെയിൽ: spdkeralamss@gmail.com.

Post a Comment

أحدث أقدم

Display Add 2