Application invited for the various temporary appointment
Also Read
◾️വിവിധ തസ്തികകളിൽ ഒഴിവ്
മീനങ്ങാടി സി.എച്ച്.സിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നഴ്‌സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടിപ്പര്‍പ്പസ് വര്‍ക്കര്‍, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. യോഗ്യത സ്റ്റാഫ് നഴ്‌സ് – ജി.എന്‍.എം കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫാര്‍മസിസ്റ്റ് – അംഗീകൃത ഡിഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ . ലാബ് അസിസ്റ്റന്റ് – വി.എച്ച്.സി.ഇ ,എം.എല്‍.റ്റി. മള്‍ട്ടിപ്പര്‍പ്പസ് വര്‍ക്കര്‍ – എട്ടാം ക്ലാസ് പാസ്സ്. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്ത ജീവനക്കാര്‍ക്ക് മുന്‍ഗണന. സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ 3 ന് രാവിലെ 10 മണിയ്ക്കും, ലാബ് അസിസ്റ്റന്റ്, മള്‍ട്ടിപ്പര്‍പ്പസ് വര്‍ക്ക് കൂടിക്കാഴ്ച ഡിസംബര്‍ 4 ന് രാവിലെ 10 നും കാര്യാലയത്തില്‍ നടക്കും.
◾️താത്കാലിക നിയമനം
കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആര്‍.റ്റി.പി.സി.ആര്‍ ലാബിലേക്ക് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴില്‍ റിസര്‍ച്ച് ഓഫീസര്‍, രണ്ട് ഒഴിവ്, യോഗ്യത എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി/ബയോടെക്‌നോളജി/മോളിക്യുലാര്‍ ബയോളജി, പ്രായപരിധി 18-36, ദിവസവേതനം 833 രൂപ. ലാബ് ടെക്‌നീഷ്യന്‍, ഒമ്പത് ഒഴിവ്, യോഗ്യത ബി.എസ്.സി എം.എല്‍.റ്റി/ഡിഎംഎല്‍റ്റി(ഡിഎംഇ അംഗീകൃതം) പ്രായപരിധി 18-36, ദിവസവേതനം 466 രൂപ. ലാബ് അസിസ്റ്റന്റ്, ഒഴിവ് നാല്, യോഗ്യത വി.എച്ച്.എസ്.സി എം.എല്‍.റ്റി, ഡി.എല്‍.റ്റി, പ്രായപരിധി 18-36, ദിവസവേതനം 450 രൂപ. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ് മൂന്ന്, യോഗ്യത ഡിഗ്രിയും ഡി.സി.എ/ പി.ജിഡി.സി.എ പ്രായപരിധി 18-36, ദിവസവേതനം 450 രൂപ. ക്ലീനിങ് സ്റ്റാഫ്, ഒഴിവ് രണ്ട്, യോഗ്യത എസ്.എസ്.എല്‍.സി പാസായിരിക്കണം. പ്രായപരിധി 18-41, ദിവസവേതനം 450 രൂപ.
ആര്‍.റ്റി.പി.സി.ആര്‍ ലാബില്‍ കോവിഡ് ബ്രിഗേഡ് ആയി ജോലി ചെയ്ത് മുന്‍പരിചയം ഉളളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 22-ന് രാവിലെ 9-ന് മെഡിക്കല്‍ കോളേജ് സി.സി.എം ഹാളില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. നിയമന കാലാവധി 2021 ഡിസംബര്‍ 31 വരെ
Post a Comment