Application invited for the various job vacancy in kerala government service
Also Read
വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
◾️കരാര്‍ നിയമനം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത ബി.എസ്.സി/ജിഎന്‍എം, പ്രവൃത്തി പരിചയം എന്നിവ. നവംബര്‍ 27-ന് രാവിലെ 10.30 ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പും സഹിതം എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം.
ഇടുക്കി : ജില്ലയിലെ മുട്ടം വ്യവസായ വികസന പ്ലോട്ടിന്റെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്കുന്നതിനായി 25-40 പ്രായപരിധിയിലുള്ള എംബിഎ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷകര്‍ കൂടുതല്‍ വരികയാണെങ്കില്‍ എഴുത്തുപരീക്ഷയും നടത്തും. ജില്ലാ പരിധിക്കുള്ളിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷ കവറിനു മുകളില്‍ ”വ്യവസായ വികസന ഏരിയ /വ്യവസായ വികസന പ്ലോട്ട്, ബഹുനില വ്യവസായ സമുച്ചയം അടിസ്ഥാന സൗകര്യ പ്രശ്ന പഠനം, ഇന്റേണ്‍സിന്റെ ഒഴിവിലേക്കുള്ള അപേക്ഷ” എന്ന് വ്യക്തമായി രേഖപ്പെടുത്തണം. പൂരിപ്പിച്ച അപേക്ഷകള്‍ ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, ഇടുക്കി, ചെറുതോണി- 685602, എന്ന വിലാസത്തില്‍ ഡിസംബര്‍ 10 നകം അപേക്ഷിക്കണം. ഫോണ്‍ – 04862-235207,235507
◾️അപേക്ഷ ക്ഷണിച്ചു
തൃശൂര്‍ ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റർ അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ, സൈക്കോ സോഷ്യൽ കൗൺസിലർ, ഐ ടി സ്റ്റാഫ്, സെക്യൂരിറ്റി ഓഫീസർ, മൾട്ടി പർപ്പസ് ഹെൽപ്പർ തുടങ്ങിയ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
വൺ സ്റ്റോപ്പ് സെന്ററിൽ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് നവംബർ 30 ന് വൈകീട്ട് 5 മണിക്കുള്ളിൽ വനിത പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. വനിതകൾക്ക് മാത്രം അപേക്ഷിക്കാം. ഫോൺ: 0487-2367100
Post a Comment