Application invited for the various temporary appointment
Also Read
◾️താല്‍ക്കാലിക നിയമനം
വയനാട് ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ ഒഴിവുള്ള നാഷണല്‍ ആയുഷ് മിഷന്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം. 18 നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 23 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും.നാഷണല്‍ ആയുഷ് മിഷന്‍ ഭാരത് ഹെല്‍ത്ത്, വെല്‍നസ് സെന്ററിലേക്ക് യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത : ബി.എന്‍. വൈ എസ്, എം.എസ്.സി ( യോഗ ), എം.ഫില്‍ (യോഗ) പി.ജി ഡിപ്ലോമ ഇന്‍ യോഗ, അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നോ, ഗവണ്‍മെന്റ് സ്ഥാപന നിന്നോ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കല്‍പ്പറ്റ നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബില്‍ഡിംഗിലുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ ഓഫീസില്‍ 24 ന് കൂടിക്കാഴ്ച നടക്കും. ഫോണ്‍ 04936 203906
◾️ഫാർമസിസ്റ്റ് നിയമനം
കോട്ടയം ജില്ലയിൽ ആരോഗ്യ കേരളം പദ്ധതിയിൽ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബർ 21 വൈകിട്ട് അഞ്ചിനകം കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേരളം പദ്ധതി ഓഫീസിൽ അപേക്ഷ നൽകണം. വിശദ വിവരങ്ങൾ ആരോഗ്യ കേരളം ഓഫീസിലും arogyakeralam.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.
إرسال تعليق