Temporary appointment in government department

Application invited for the various temporary appointment

Also Read



◾️അഡ്മിനിസ്ട്രേറ്റർ

കേരള വന ഗവേഷണ സ്ഥാപനത്തിൽ 29 ജൂലൈ 2024 വരെ സമയബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് മെയിന്റനൻസ് ഓഫ് ദി സെന്റർ ഫോർ സിറ്റിസൻ സയൻസ് ആന്റ് ബയോഡൈവേഴ്‌സിറ്റി ഇൻഫോർമാറ്റിക്‌സിൽ ഒരു സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/കമ്പ്യൂട്ടർ പ്രോഗ്രാമറെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

◾️എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ സംരംഭമായ ദേശീയ എസ്.സി-എസ്.ടി ഹബിന്റെ സഹായത്തോടെ സംസ്ഥാനത്തെ പത്താം ക്ലാസ് പാസായതും 18 വയസ് പൂർത്തിയായതുമായ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നീഷ്യൻ ത്രൈമാസ ഡിപ്ലോമ കോഴ്‌സിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കിലയുടെ നേതൃത്വത്തിൽ ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലാണ് കോഴ്‌സ് നടത്തുന്നത്. പ്രവേശനമാഗ്രഹിക്കുന്നവർ 23, 24 തീയതികളിലായി (രാവിലെ 11 മണിമുതൽ) കൊട്ടാരക്കര കില സി എച്ച് ആർ ഡി യിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ആവശ്യമായ രേഖകൾ സഹിതം പടങ്കെടുക്കണം. കോഴ്‌സ് ഫീ സൗജന്യം. ഫോൺ: 9496150327, 9961421040.

◾️ഫിനാൻസ് ഓഫീസർ

സർക്കാർ നിയന്ത്രണത്തിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ൽ സീനിയർ ഫിനാൻസ് ഓഫീസർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ നിന്ന് സീനിയർ ഏ.ഒ ആയോ സംസ്ഥാന/ കേന്ദ്രമേഖല സ്ഥാപനങ്ങളിൽ നിന്ന് ഡി.ജി.എം/ ജി.എം (ഫിനാൻസ്) തലത്തിൽ നിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്. അപേക്ഷ ലഭിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31ന് വൈകുന്നേരം അഞ്ച് മണി. അപേക്ഷ കേപ്പിന്റെ വെബ്‌സൈറ്റായ www.capekerala.org നിന്നും ഡൗൺലോഡ് ചെയ്യാം.

◾️വനിത മെസ്സഞ്ചർ

ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനുള്ള മെസ്സഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിൽ നിലവിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. നിയമനം ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ്. പത്താം ക്ലാസ് പാസ്സായിരിക്കണം. പ്രായം 25 വയസിനും 45 വയസിനും ഇടയ്ക്കായിരിക്കണം. സമാന ജോലിയിൽ പ്രവൃത്തിപരിചയം വേണം. ജില്ലയിലുടനീളം യാത്ര ചെയ്യാൻ തയ്യാറായിരിക്കണം. താൽപര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് രാവിലെ 11ന് ആലപ്പുഴ തത്തംപള്ളി മിനി സിവിൽ സ്റ്റേഷന്റെ ആറാംനിലയിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം. ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

◾️എക്‌സ്‌പെർട്ട് ഇൻ ഫിനാൻഷ്യൽ മാറ്റേഴ്‌സ്

പ്രധാനമന്ത്രി ആവാസ്‌യോജന (ഗ്രാമീൺ) സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ ‘എക്‌സ്‌പെർട്ട് ഇൻ ഫിനാൻഷ്യൽ മാറ്റേഴ്‌സ്’ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സി.എ /ഐ.സി.ഡബ്ലു.എ വിജയിച്ചവരാകണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. സി.എ/ ഐ.സി.ഡബ്ല്യു.എ വിജയിച്ചവരുടെ അഭാവത്തിൽ പ്രവർത്തിപരിചയമുള്ള സി.എ/ ഐ.സി.ഡബ്ലൂ.എ ഇന്റർ യോഗ്യതയുള്ളവരെ പരിഗണിക്കും. പ്രതിമാസ ശമ്പളം 30,995 രൂപ. ഡിസംബർ 29 വൈകിട്ട് 5നകം ഗ്രാമ വികസന കമ്മീഷണർ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി ഒ, തിരുവനന്തപുരം-03 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം. അപേക്ഷാഫോമിന്റെ മാതൃകയും മറ്റു വിശദാംശങ്ങളും www.rdd.lsgkerala.gov.in ൽ ലഭ്യമാണ്.

◾️ ഗസ്റ്റ് അധ്യാപകർ

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്‌നോളജി വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർക്ക് ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ ഡിഗ്രി/ ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തിപരിചയവും വേണം. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തിൽ ഡിസംബർ 31ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2474720, 0471-2467728. വെബ്‌സൈറ്റ്: www.captkerala.com.

For More job vacancies Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2