Application invited for the various temporary appointment in govt service
Also Read
◾️ഓഫീസ് ബോയ്, ലിഫ്റ്റ് ഓപ്പറേറ്റർ,പ്രൊജക്റ്റ് സ്റ്റാഫ്
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിലെ ട്രാൻസ്‌ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിൽ പ്രോജക്ട് മാനേജർ, പോജക്ട് സ്റ്റാഫ്, ഓഫീസ് ബോയ്, ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി നാലിനകം ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.gecbh.ac.in, www.tplc.gecbh.ac.in, 9995527866.
◾️സ്റ്റാഫ് നഴ്‌സ് ഒഴിവ്
കോട്ടയം: ആരോഗ്യകേരളം കോട്ടയത്തിനു കീഴിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ് സി./ജി.എൻ.എം. (കേരള രജിസ്‌ട്രേഷൻ നിർബന്ധം), 2022 ജനുവരി ഒന്നിന് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 2022 ജനുവരി ഒന്നിന് 40 വയസ് തികയാൻ പാടില്ല. https://forms.gle/jU2kJqV3ZGT2qF7r6 എന്ന ഗൂഗിൾ ഫോമിലൂടെ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരം ആരോഗ്യകേരളം കോട്ടയം ഓഫീസിലും arogyakeralam.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും. ഫോൺ: 0481 2304844.
◾️അപേക്ഷ ക്ഷണിച്ചു
തൃശൂര്‍ ജില്ലയില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി, ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ എന്ന പദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നതിനായി എംഎസ്ഡബ്‌ള്യു യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 31 ഉച്ചയ്ക്ക് 3 മണി. വിവരങ്ങള്‍ക്ക് ഫോൺ: 0480 2740534.
◾️സ്‌റ്റോര്‍ കീപ്പര്‍ താല്‍ക്കാലിക നിയമനം:
കൂടിക്കാഴ്ച ഫെബ്രുവരി രണ്ടിന്
എറണാംകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ടെക്‌നിക്കല്‍ സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്കു താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ് /കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ബിഎസ്‌സി ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ ഫെബ്രുവരി 2ന് രാവിലെ 10.30ന് മോഡല്‍ എഞ്ചിനിയറിംഗ് കോളേജില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ (www.mec.ac.in) നിന്നു ലഭിക്കും.
◾️ജല ജീവന്‍ മിഷനില്‍ താല്‍കാലിക ഒഴിവ്
കാസര്‍കോട് ജില്ലയില്‍ കേരള ജല അതോറിറ്റിയുടെ കാസറഗോഡ് ഡിവിഷന്‍ ഓഫീസിനു കീഴില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ 2021-22 വര്‍ഷത്തെ പ്രവൃത്തികളുടെ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി 740/ രൂപ (എഴുനൂറ്റി നാല്പ്പത് രൂപ മാത്രം) ദിവസ വേതനാടിസ്ഥാനത്തില്‍ താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി രണ്ടിന് 5 മണിക്ക് മുമ്പ് വിശദമായ ബയോഡാറ്റ jjmksd14@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം.
◾️ഇന്റർവ്യൂ മാറ്റി വെച്ചു
കർഷക കടാശ്വാസ കമ്മിഷൻ ആസ്ഥാനത്ത് ഒഴിവുള്ള രണ്ട് ഓഫിസ് അസിസ്റ്റന്റ് തസ്തികകളിലും ഒരു പ്യൂൺ തസ്തികയിലും നിയമനത്തിനായി ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ലിസ്റ്റ് പ്രകാരം നടത്താനിരുന്ന അഭിമുഖം കോവിഡ് സാഹചര്യത്തിൽ മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
◾️ഡെപ്യൂറ്റേഷൻ നിയമനം
കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.kelsa.nic.in.
إرسال تعليق