Application invited for the various temporary appointment
Also Read
🔶 ക്ഷീരവികസന വകുപ്പിൽ വിവിധ തസ്തികകളിൽ നിയമനം
ക്ഷീരവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുന്ന കേരള സ്റ്റേറ്റ് മാനേജ്‌മെന്റ് ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ
◾️റിസർച്ച് അസോസിയേറ്റ്‌സ്
◾️സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ
◾️ഡാറ്റാ എൻട്രി ഓപ്പറേറ്റർ
എന്നിവരുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. എല്ലാ തസ്തികകളിലും രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
റിസർച്ച് അസോസിയേറ്റ്/സബ്ജക്ട് എക്‌സ്‌പെർട്ട് തസ്തികയിൽ ഡെയറി സയൻസ്/ടെക്‌നോളജി ബിരുദമാണ് യോഗ്യത. 36,000 രൂപയാണ് വേതനം.
റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഗ്രാജുവേറ്റ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ ഡാറ്റാ സയൻസ്/സ്റ്റാറ്റിസ്റ്റിക്‌സ് ആണ് യോഗ്യത. 36,000 രൂപ വേതനം ലഭിക്കും.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർക്ക് ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി ആണ് യോഗ്യത. 36,000 രൂപയാണ് വേതനം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് യോഗ്യത വേണം. 21,175 രൂപയാണ് വേതനം.
അപേക്ഷകർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും യോഗ്യത,പ്രായം, പ്രവൃത്തിപരിചയം എന്നിവ അടങ്ങിയ ബയോഡേറ്റയും ഫെബ്രുവരി 14 ന് മുൻപ് ഡയറക്ടർ, ക്ഷീരവികസന വകുപ്പ്, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം – 695 004 എന്ന വിലാസത്തിലോ dir.dairy@kerala.gov.in ലോ cru.ddd@kerala.gov.in ലോ ലഭ്യമാക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും.
◾️സ്‌റ്റോര്‍ കീപ്പര്‍ താല്‍ക്കാലിക നിയമനം:
കൂടിക്കാഴ്ച ഫെബ്രുവരി രണ്ടിന്
എറണാംകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ടെക്‌നിക്കല്‍ സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്കു താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ് /കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ബിഎസ്‌സി ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ ഫെബ്രുവരി 2ന് രാവിലെ 10.30ന് മോഡല്‍ എഞ്ചിനിയറിംഗ് കോളേജില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ (www.mec.ac.in) നിന്നു ലഭിക്കും.
For More job vacancy Follow 👇
إرسال تعليق