Application Invited for the post of Accountant, Field worker, Care taker & Project assistant
Also Read
◾️അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ്
തൃശ്ശൂര്‍ ജില്ലയില്‍ മാള ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ബി കോം, പി ജി ഡി സി എ ആണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 വൈകുന്നേരം 5 വരെ. ഫോണ്‍: 0480 2890346
◾️കെയര്‍ ടേക്കര്‍ ഒഴിവ്
തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസില്‍ കെയര്‍ടേക്കര്‍ ഒഴിവ്. വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍ക്കാലിക നിയമനമാണ്. അപേക്ഷകള്‍ ഫെബ്രുവരി 10 ന് മുമ്പായി ലഭിക്കണമെന്ന് സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വിലാസം- ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍, വഞ്ചിയൂര്‍, തിരുവനന്തപുരം- 695035. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0471 – 2472748.
◾️ഫീൽഡ് വർക്കർ ഒഴിവ്
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലെ ഒരു ഒഴിവിലേക്ക് യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്‌സി (സൈക്കോളജി) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 16,000 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം,
പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ഫെബ്രുവരി 14 ന് വൈകിട്ട് 5 നു മുമ്പ് ലഭിക്കത്തക്ക വിധത്തിൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ഇ-മെയിൽ: spdkeralamss@gmail.com, ഫോൺ: 0471 2348666.
◾️പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കാസര്‍കോട് ജില്ലയില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്ത പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് താല്കാലികമായി നിയമിക്കുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ജിയോടാഗിംഗ്, ഈ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുക, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിയോഗിക്കുന്ന മറ്റ്ചുമതലകള്‍ എന്നിവ പ്രോജക്ട് അസിസ്റ്റന്റിന്റെ ഉത്തരവാദിത്തമായിരിക്കും. യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ-കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി.)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസാവണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിക്കുന്ന ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുളളഅംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസ്സായിരിക്കണം. പ്രായപരിധി 2022 ജനുവരി 1 -ന് 18 നും 33 നും ഇടയില്‍. കൂടിക്കാഴ്ച ഫെബ്രുവരി 7 -ന് രാവിലെ 11 ന് പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ഫോണ്‍ – 0497 2255655.
إرسال تعليق