Last grade, data entry temporary jobs in kerala government service

Application Invited for the post of last grade, data entry, nurse, health inspector & doctor 


◾️ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്

തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുളള ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും നല്ല ശാരീരിക ക്ഷമതയും 50 വയസില്‍ താഴെ പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുളളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഫെബ്രുവരി 15-ന് വൈകിട്ട് അഞ്ചിനകം ആശുപത്രി ഓഫീസില്‍ നേരിട്ടോ hdsinterview@gmail.com ഇ-മെയിലിലോ, തപാല്‍ മാര്‍ഗത്തിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ നേരിട്ടോ 0484-2777489/2776043 നമ്പരിലോ അറിയാം.

വാക്-ഇൻ-ഇന്റർവ്യൂ

കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിനായി ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കോവിഡ് ബ്രിഗേഡായി ജോലി ചെയ്തവർക്ക് പങ്കെടുക്കാം. കോവിഡ് ബ്രിഗേഡായി ജോലി ചെയ്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, അംഗീകൃത രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നിവ സഹിതം വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

◾️മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍

ഇടുക്കി ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരിമണ്ണൂര്‍, കൂവപ്പിള്ളി, കട്ടപ്പന, നെടുംങ്കണ്ടം, മൂന്നാര്‍, പീരുമേട് എന്നീ 6 പ്രിമെട്രിക് ഹോസ്റ്റലുകളിലേക്ക് 2021 -22 അധ്യായന വര്‍ഷം വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത് നിയമിക്കുന്നതിന് ബിരുദവും ബി എഡ്ഡും യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം 6 (ആണ്‍ 2, പെണ്‍ 4) പ്രതിമാസ വേതനം 12,000/ രൂപ. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപക്ഷേ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (പ്രവര്‍ത്തി പരിചയം ഉള്‍പ്പെടെ) ഫെബ്രുവരി 8 ന് 5 മണിക്ക് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് സിവില്‍ സ്റ്റേഷന്‍ 2-ാം നില കുയിലിമല, പൈനാവ് പി ഒ, ഇടുക്കി എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. നിയമനം തികച്ചും താല്‍ക്കാലികമായിരിക്കും. കൃത്യമായ രേഖകളില്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്.

For More job vacancy Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

أحدث أقدم

Display Add 2