Application Invited for the various temporary job vacancies
Also Read
◾️ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍
എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള വിമുക്തി പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ഒരു ഒഴിവാണുള്ളത്.പ്രായപരിധി 23നും 60നും മധ്യേ. ശമ്പളം-50,000 രൂപ.യോഗ്യത- സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍സ് സ്റ്റഡീസ്, ജന്‍ഡര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നേടിയ ബിരുദാനന്തര ബിരുദം.ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
അപേക്ഷ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, എക്സൈസ് ഡിവിഷന്‍ ഓഫീസ്, ഈസ്റ്റ് ഫോര്‍ട്ട്, തിരുവനന്തപുരം-695023 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0471-2473149, ഇമെയില്‍: dectvpm.exc@kerala.gov.in. അപേക്ഷകന്‍ ബയോഡാറ്റ, മൊബൈല്‍ ഫോണ്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ 28ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.
◾️അസിസ്റ്റന്റ് പ്രൊഫസര്‍
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ക്രിയാശാരീര വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും govtayurvedacollegetvpm@gmail.com ല്‍ ഇമെയില്‍ ചെയ്യണം. അപേക്ഷകള്‍ 16 വരെ സ്വീകരിക്കും.
◾️SPMU ൽ വിവിധ ഒഴിവുകൾ
സർവെയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവെ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ജി.ഐ.എസ് എക്‌സ്‌പെർട്ട് – 1, ഐ.ടി മാനേജർ – 1, പ്രോജക്ട് മാനേജ്മന്റ് കൺസൾട്ടന്റ് – 1 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾക്ക് www.dslr.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 18.
◾️ക്ലീനിങ് സ്റ്റാഫ്
തിരുവനന്തപുരം ഫോർട്ട് താലൂക്കാശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. കോവിഡ് ബ്രിഗേഡിൽ പ്രവർത്തിച്ചവർക്ക് മാത്രമാണ് നിയമനം. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോവിഡ് ബ്രിഗേഡിൽ പ്രവർത്തിച്ച സർട്ടിഫിക്കറ്റുമായി ഫെബ്രുവരി 16ന് രാവിലെ 10ന് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
◾️സൗജന്യ തൊഴിൽ മേള
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം (നാഷണൽ കരിയർ സെന്റർ ഫോർ എസ്.സി./എസ്.ടി) പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി 23ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. തൈക്കാട് സംഗീത കോളജിനു പുറകുവശത്തുള്ള നാഷണൽ കരിയർ സെന്റർ ഫോർ എസ്.സി/ എസ്.ടിയിൽ വച്ചാണു പരിപാടി. ഫിനാൻഷ്യൽ അഡ്വൈസർ, ഫിനാൻഷ്യൽ കൺസൾട്ടന്റ് എന്നീ തസ്തികകളിൽ 70 ഓളം ഒഴിവുകളിലേക്കാണ് തൊഴിൽ മേള.
12-ാം ക്ലാസോ അതിനു മുകളിലോ പാസായവരും 25നും 65നും ഇടയിൽ പ്രായമുള്ളവരുമായ ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. താത്പര്യമുള്ളവർ https://forms.gle/PvGjd3XrGsYpITiJ7 എന്ന ലിങ്കിൽ രജിസ്റ്റർചെയ്ത് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2332113, 8304009409.
◾️അപ്പ്രെന്റിസ് ട്രെയിനീ
ഹോംകോയിലെ ഗുണനിലവാര നിയന്ത്രണ വിഭാഗത്തിലെ അപ്രെന്റീസ് ട്രെയിനിയുടെ നിയമനത്തിന് 24ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബി.ഫാം യോഗ്യതയുള്ളതും 40 വയസ്സിൽ കവിയാത്തവരുമായ ഉദ്യോഗാർത്ഥികൾ ആലപ്പുഴ പാതിരപ്പള്ളിയിലുള്ള ഹോംകോയുടെ ഓഫീസിൽ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. ഫോൺ: 9495958012.
Post a Comment