Application Invited for the post of temporary jobs in government sector
Also Read
◾️പ്രൊജക്റ്റ് ഫെല്ലോ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും govtayurvedacollegetvpm@gmail.com എന്ന ഇ-മെയിൽ ഐഡിയിൽ ഫെബ്രുവരി 11 നു മുമ്പ് അപേക്ഷിക്കണം. അപേക്ഷകൾ ഇൻറർവ്യൂ ബോർഡ് പരിശോധിച്ചതിന് ശേഷം യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഇൻറർവ്യൂ നടത്തി നിയമനം നടത്തും.
◾️ജൂനിയർ മെഡിക്കൽ ഓഫീസർ
കോന്നി താലൂക്ക് ആശുപത്രിയില്‍ എന്‍എച്ച്എം മുഖേന താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഈ മാസം ഒന്‍പതിന് 2 മണിക്ക് ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റവ്യൂവില്‍ പങ്കെടുക്കണം. യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും കോവിഡ് ബ്രിഗേഡിയറായി സേവനം ചെയ്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. എംബിബിഎസിനൊപ്പം കോവിഡ് ബ്രിഗേഡിയറായും പ്രവര്‍ത്തിച്ചവരായിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്റവ്യൂവില്‍ പങ്കെടുക്കണം.
◾️മഹിള സമഖ്യ സൊസൈറ്റിയിൽ ഒഴിവ്
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ എന്നീ തസ്തികകളിലേയ്ക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. രണ്ട് തസ്തികകളും റസിഡൻഷ്യൽ തസ്തികകളാണ്.
ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചറുടെ ഒരു ഒഴിവാണുള്ളത്. വിദ്യാഭ്യാസ യോഗ്യത ബിരുദവും ബി.എഡും. പ്രായം 23 വയസ്സ് പൂർത്തിയാകണം. ഹോണറേറിയം പ്രതിമാസം 11,000 രൂപ.
അഡീഷണൽ ടീച്ചർ തസ്തികയിലും ഒരു ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത ബിരുദം, പ്രായം 23 വയസ്സ് പൂർത്തിയാകണം. ഹോണറേറിയം പ്രതിമാസം 9,000 രൂപ. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഫെബ്രുവരി 16ന് രാവിലെ 11ന് അടിമാലി പഞ്ചായത്ത് ഹാളിൽ നടത്തുന്ന ഇന്റെർവ്യൂവിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org
◾️അസിസ്റ്റന്റ് പ്രൊഫസർ
തൃപ്പൂണിത്തുറ ഗവൺമെൻറ് ആയൂർവേദ കോളജിലെ ക്രിയാശാരീരം, ആർ ആൻഡ് ബി, ശല്യതന്ത്രം വിഭാഗങ്ങളിൽ ഒഴിവുള്ള ഓരോ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കു കരാർ നിയമനത്തിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് പങ്കെടുക്കാം. കാലാവധി ഒരു വർഷം. ക്രിയാശാരീരം – ഫെബ്രുവരി എട്ടിന് രാവിലെ 11 മണി, ആർ ആൻഡ് ബി – ഫെബ്രുവരി ഒമ്പതിന് രാവിലെ 11, ശല്യതന്ത്ര – ഫെബ്രുവരി 10ന് രാവിലെ 11 എന്നിങ്ങനെയാകും വാക് ഇൻ ഇൻറർവ്യൂ. താത്പര്യമുള്ളവർ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അതതു വിഷയങ്ങളുടെ ഇൻറർവ്യൂ നടക്കുന്ന സമയത്ത് കോളജ് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.
◾️ഗസ്റ്റ് അധ്യാപക ഒഴിവുകൾ
കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് റ്റാലി/ഡി.സി.എഫ്.എ കോഴ്‌സ് പഠിപ്പിക്കുവാൻ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. എം.കോമിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും അല്ലെങ്കിൽ ബി.കോമിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും പാസായവരും പ്രസ്തുത കോഴ്‌സിൽ അധ്യാപന പരിചയവും ഉള്ളവരെയാണ് തെരഞ്ഞെടുക്കുന്നത്.
അപേക്ഷകർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡാറ്റ എന്നിവ 17 ന് മുമ്പ് തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ ഹാജരാക്കണം.
ഇ-മെയിൽ: courses.lbs@gmail.com. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം നടത്തുക. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2560333 എന്ന നമ്പറിലോ ബന്ധപ്പെടാം.
◾️വിവിധ ഒഴിവുകൾ
സർവെയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവെ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ജി.ഐ.എസ് എക്‌സ്‌പെർട്ട് – 1, ഐ.ടി മാനേജർ – 1, പ്രോജക്ട് മാനേജ്മെൻറ് കൺസൾട്ടന്റ് – 1 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾക്ക് www.dslr.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 18.
إرسال تعليق