Application Invited for the various temporary appointment
◾️ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ ഫെബ്രുവരി ഏഴിനു രാവിലെ 11നു നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.
◾️അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അംഗം
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഒരു അംഗത്തിന്റെ ഒഴിവിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും യോഗ്യതാ വിവരങ്ങളും www.gad.kerala.gov.in, www.prd.kerala.gov.in, www.highcourtofkerala.nic.in, www.keralaadministrativetribunal.gov.in എന്നിവയിൽ ലഭിക്കും.
അപേക്ഷകൾ ഫെബ്രുവരി 18നകം പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട അധികാരി മുഖേനയായിരിക്കണം അപേക്ഷ സമർപ്പിക്കേൺത്. അപേക്ഷാ കവറിന് പുറത്ത് ആപ്‌ളിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് മെമ്പർ, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ എന്ന് എഴുതിയിരിക്കണം.
◾️മെയിന്റനൻസ് എൻജിനിയർ
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെയിന്റനൻസ് എൻജിനിയർ (ഇലക്ട്രിക്കൽ) നിയമനത്തിന് ഫെബ്രുവരി 16ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
◾️ ജോലി ഒഴിവ്
സംസ്ഥാന സർക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി ടെക്‌സ്റ്റൈൽസ് ഡിസൈനർമാർക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/ എൻ.ഐ.ഡി കളിൽ നിന്ന് ടെക്‌സ്റ്റൈൽ ഡിസൈനിംഗ് കോഴ്‌സ് വിജയിച്ചവരും ഹാൻഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈൽ ടെക്‌നോളജി, ഹാൻഡ്‌ലൂം ടെക്‌നോളജി എന്നിവയിൽ ഡിഗ്രി/ ഡിപ്ലോമ ലെവൽ കോഴ്‌സ് വിജയിച്ചവരിൽ നിന്നും ഇതിനായി അപേക്ഷ ക്ഷണിച്ചു. 3-5 വർഷം ടെക്‌സ്റ്റൈൽ ഡിസൈനിംഗിൽ പ്രവൃത്തിപരിചയം അഭികാമ്യം.
നിയമനം താത്ക്കാലികമായി പ്രൊജക്ട് അടിസ്ഥാനത്തിൽ. അപേക്ഷകൾ തപാൽ വഴിയോ, നേരിട്ടോ സമർപ്പിക്കാം. ഇ-മെയിൽ വഴിയുള്ള അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15ന് വൈകുന്നേരം അഞ്ച് മണി. അപേക്ഷകൾ അയക്കുമ്പോൾ കവറിന് പുറത്ത് ‘ടെക്‌സ്റ്റൈൽ ഡിസൈനർക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
◾️ആയുർവേദ കോളേജിൽ ഒഴിവ്
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ക്രിയാശാരീരം, ആർ & ബി, ശല്യതന്ത്രം വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തി ഒരു വർഷ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആയുർവേദത്തിലെ ക്രിയാശാരീരം, ആർ & ബി, ശല്യതന്ത്രം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും, എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ആണ് യോഗ്യത. പ്രവൃത്തിപരിചയം അഭിലഷണീയം. ക്രിയാശാരീരം വിഭാഗം ഇന്റർവ്യൂ 8ന് രാവിലെ 11നും ആർ & ബി വിഭാഗത്തിൽ 9ന് രാവിലെ 11നും ശല്യതന്ത്ര വിഭാഗത്തിൽ 10ന് രാവിലെ 11നും നടക്കും. തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫
◾️ഒമാനിൽ ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപകമാരെ നിയമിക്കുന്നു. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം glp@odepc.in എന്ന ഇ-മെയിലിൽ ഫെബ്രുവരി 10നകം അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in, 0471-2329440/ 41/ 42/ 43/ 45.
إرسال تعليق