Kerala PSC General Knowledge-Thiruvananthapuram District-Kerala Facts
തിരുവനന്തപുരം
●മഴ ഏറ്റവും കുറവ് ലഭിക്കുന്ന കേരളത്തിലെ ജില്ല
●നിത്യ ഹരിത നഗരം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച നഗരം
●ഹിന്ദു വിഭാഗം ഏറ്റവും കൂടതൽ ഉള്ള കേരളത്തിലെ ജില്ല
●തൊഴിൽ രഹിതർ കൂടുതൽ ഉള്ള ജില്ല
●ഏറ്റവും കൂടുതൽ ബാലവേല നടക്കുന്ന കേരളത്തിലെ ജില്ല
●കേരളത്തിലെ ആദ്യ കോർപ്പറേഷൻ(1940)
●കേരളത്തിലെ ആദ്യ ലോ കോളേജ് (1874)
●കേരളത്തിലെ ആദ്യത്തെ ആയുർവേദ കോളേജ്
●കേരളത്തിലെ ആദ്യത്തെ അധ്യാപക പരിശീലന കേന്ദ്രം
●കേരളത്തിലെ ആദ്യ വാനനിരീക്ഷണശാല
●കേരളത്തിലെ ആദ്യ ലയൺ സഫാരി പാർക്ക് - നെയ്യാർ ഡാം
●കേരളത്തിലെ ആദ്യ കാരുണ്യ ഫാർമസി കൗണ്ടർ
●കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ- നെയ്യാറ്റിൻകര
●ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് - അഗസ്ത്യാർകൂടം
●തിരമാലയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതി - വിഴിഞ്ഞം
●കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയാണ് ചിത്രലേഖ
●കോൺഗ്രസിൽ സംഘടനാ ഭാരവാഹിത്വം വഹിച്ച ആദ്യത്തെ തിരുവിതാംകൂർ കാരനാണ് ജി പി പിള്ള
●ബി സി സി ഐയുടെ വൈസ് പ്രസിഡണ്ടായ ആദ്യ കേരളീയൻ- ഗോദവർമ്മരാജ
●കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഗോദവർമ്മരാജ യാണ്
●കേരളത്തിലെ ആദ്യത്തെ എടിഎം സ്ഥാപിതമായത് തിരുവനന്തപുരത്താണ് (HSBC BANK-1992)
●കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ നെട്ടുകാൽത്തേരി യിലാണ്
●കേരളത്തിലെ ആദ്യത്തെ ഹോമിയോ ഡിസ്പെൻസറി സ്ഥാപിതമായത് തിരുവനന്തപുരത്താണ്
●കേരളത്തിലെ ആദ്യത്തെ സ്ഥിരം ലോക് അദാലത്ത് പ്രവർത്തനമാരംഭിച്ചത് തിരുവനന്തപുരത്താണ്
●കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ - പട്ടം പോലീസ് സ്റ്റേഷൻ
●ഇന്ത്യയിലെ ആദ്യത്തെ ഡിഎൻഎ ബാർ കോഡിംഗ് കേന്ദ്രം തിരുവനന്തപുരത്താണ്(2008)
●കേരളത്തിലെ ആദ്യത്തെ വനിതാ മാസിക യാണ് സുഗുണബോധിനി(1886)
●കേരളത്തിലെ ആദ്യ മാജിക് അക്കാദമി തിരുവനന്തപുരത്ത് ആരംഭിച്ചത് ഗോപിനാഥ് മുതുകാട്
●കേരളത്തിലെ ആദ്യ സായാഹ്ന കോടതി തിരുവനന്തപുരത്താണ്
●കേരളത്തിലെ ആദ്യത്തെ അക്വാട്ടിക് സമുച്ചയം പിരപ്പൻകോട്
●കേരളത്തിലെ ആദ്യത്തെ പ്ലാനറ്റോറിയം പ്രിയദർശനി പ്ലാനിറ്റോറിയം
●ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ ആദ്യത്തെ വിമാനത്താവളം തിരുവനന്തപുരം വിമാനത്താവളമാണ്
●റോയിട്ടർ എന്ന വാർത്ത ഏജൻസിയിൽ നിന്ന് നേരിട്ടു വാർത്ത വരുത്തുവാൻ തുടങ്ങിയ ആദ്യ മലയാള പത്രം ആണ് സ്വദേശാഭിമാനി
●കേരളത്തിലെ ആദ്യത്തെ പുകയില പരസ്യ രഹിത ജില്ല
●കേരളത്തിലെ ആദ്യത്തെ e സാക്ഷരത പഞ്ചായത്ത് ആയി പ്രഖ്യാപിക്കപ്പെട്ട പള്ളിച്ചൽ പഞ്ചായത്ത് തിരുവനന്തപുരത്താണ്
●വൻകിട നഗരം അല്ലാത്ത പ്രദേശത്ത് നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് തിരുവനന്തപുരം വിമാനത്താവളം
●കേരളത്തിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥാപിക്കപ്പെട്ട പാറോട്ടുകോണം തിരുവനന്തപുരത്താണ്
●കേരളത്തിൽ സർവകലാശാല പദവി ലഭിച്ച ആദ്യത്തെ ചികിത്സാ കേന്ദ്രമാണ് ശ്രീചിത്ര മെഡിക്കൽ സെന്റർ തിരുവനന്തപുരം
●ഇന്ത്യയിലെ ആദ്യത്തെ സോഷ്യലിസ്റ്റ് നേതാവായ മുഖ്യമന്ത്രിയാണ് പട്ടംതാണുപിള്ള
●കേരളത്തിൽ ഇംഗ്ലീഷുകാർ നിർമ്മിച്ച ആദ്യത്തെ കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട
●കേരളത്തിലെ ആദ്യത്തെ പി എസ് സി ഓൺലൈൻ പരീക്ഷാ കേന്ദ്രം തിരുവനന്തപുരത്താണ്
●കേരളത്തിലെ ആദ്യത്തെ ഫോക്‌ലോർ മ്യൂസിയം നെടുമങ്ങാട് തിരുവനന്തപുരം
●കേരളത്തിൽ ആദ്യമായി സഞ്ചരിക്കുന്ന കോടതി എന്ന ആശയം നടപ്പിലാക്കിയ ഭരണാധികാരിയാണ് വേലുത്തമ്പിദളവ
●കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ വൃക്ഷമിത്ര അവാർഡ് ആദ്യമായി നേടിയ വ്യക്തി സുഗതകുമാരി ആണ്
●കേരളത്തിലെ ആദ്യത്തെ കീടനാശിനി പരിശോധന ലബോറട്ടറി സ്ഥാപിച്ചത് തിരുവനന്തപുരത്ത് വെള്ളായണിയിൽ ആണ്
●തിരുവിതാംകൂറിൽ ജില്ലാ ജഡ്ജിയായി നിയമിതയായ ആദ്യത്തെ വനിതയാണ് അന്നാചാണ്ടി
●കേരളത്തിലെ ആദ്യത്തെ സത്യസായി ക്ഷേത്രം സ്ഥാപിച്ചത് തോന്നക്കൽ ഇൽ ആണ്
●കേരളത്തിലെ ആദ്യത്തെ സൂപ്പർ സ്പെഷാലിറ്റി മൃഗാശുപത്രി സ്ഥാപിച്ചത് കുടപ്പനക്കുന്ന് തിരുവനന്തപുരം
●ഭരതമുനിയുടെ പ്രതിമ ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ചത് വട്ടിയൂർക്കാവിലെ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലെ ദേശീയ നൃത്തം മ്യൂസിയത്തിന് മുന്നിലാണ്
●സംസാരിക്കാത്ത വർക്കും ബധിരർ ക്കുമായി ഇന്ത്യയിൽ ആദ്യമായി സർവ്വകലാശാല സ്ഥാപിക്കപ്പെട്ടത് തിരുവനന്തപുരത്താണ് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്
●ഇന്ത്യയിൽ വിമാന സർവീസ് നടപ്പിലാക്കിയ ആദ്യത്തെ നാട്ടുരാജ്യം ആണ് തിരുവിതാംകൂർ
●ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറിയ ആദ്യത്തെ മലയാളി ബാറ്റ്സ്മാനാണ് സഞ്ജു സാംസൺ
●കേരളത്തിൽ ആദ്യമായി ആവശ്യ സേവന നിയമത്തിൽ ഉൾപ്പെടുത്തിയ ബിസിനസ് മേഖലയാണ് ടെക്നോപാർക്ക്
●ഏഷ്യയിലെ ആദ്യത്തെ ബഹിരാകാശ സർവ്വകലാശാലയാണ് തിരുവനന്തപുരം ജില്ലയിലെ വലിയ മലയിൽ ഉള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി
●ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ ആദ്യ ചാൻസിലർ ആണ് ഡോക്ടർ എപിജെ അബ്ദുൽ കലാം
●രാജ്യത്തെ ആദ്യത്തെ വനിതാ ബാങ്ക് ആയ ഭാരതീയ മഹിളാ ബാങ്കിന് കേരളത്തിലെ ആദ്യത്തെ ശാഖ ആരംഭിച്ചത് മണക്കാട് തിരുവനന്തപുരം
●ലോകസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ മലയാളി പി എസ് നടരാജപിള്ള
●കേരള ചരിത്രത്തിലെ ആദ്യത്തെ രാജവംശമാണ് ആയ് രാജവംശം
●ലിംഗ സമത്വത്തിന് വേണ്ടിയുള്ള രാജ്യാന്തര സെമിനാർ ഇന്ത്യയിൽ ആദ്യമായി നടത്തിയ തിരുവനന്തപുരത്താണ്
●തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആണ് അഗസ്ത്യാർകൂടം
●സമുദ്രനിരപ്പിൽ നിന്നും 1869 മീറ്റർ ഉയരത്തിലാണ് അഗസ്ത്യാർകൂടം കൊടുമുടി സ്ഥിതി ചെയ്യുന്നത്
●കേരളത്തിലെ തെക്കേ അറ്റത്തെ നദിയാണ് നെയ്യാർ
●കേരളത്തിന്റെ തെക്കേ അറ്റത്തെ ശുദ്ധജല തടാകം - വെള്ളയാണി കായൽ
●കേരളത്തിലെ ഏറ്റവും വലിയ ജയിൽ പൂജപ്പുര സെൻട്രൽ ജയിൽ
●കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങു വർഗം ആണ് മരച്ചീനി
●കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ വന്യ ജീവി സങ്കേതം - നെയ്യാർ വന്യജീവി സങ്കേതം
●ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം ആണ് ആറ്റുകാൽ പൊങ്കാല
●സ്ത്രീകളുടെ ശബരിമല എന്ന് വിശേഷിപ്പിക്കുന്നത് ആറ്റുകാൽ ക്ഷേത്രം
●കേരളത്തിന്റെ തെക്കേ അറ്റത്തെ ഗ്രാമം കളയിക്കാവിള
●ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാർക്ക് സ്ഥിതിചെയ്യുന്നത് തിരുവനന്തപുരത്താണ്
●കേരളത്തിൽ ഐടി മേഖലയിലെ ഏറ്റവും വലിയ തൊഴിൽ ദാതാവ് ആണ് ടെക്നോപാർക്ക്
●കേരളത്തിലെ പ്രധാന ജല പാതയായ നീലേശ്വരം മുതൽ ഗോവ വരെയുള്ള വെസ്റ്റ് കോസ്റ്റ് കനാൽ ഇന്ത്യ നീളം 595 കിലോമീറ്റർ ആണ്
●ഏഷ്യയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളാണ് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ
●പ്രാചീനകാലത്ത് സ്യാനന്ദൂരപുരം എന്ന സംസ്കൃത നാമം ഉണ്ടായിരുന്ന നഗരം തിരുവനന്തപുരം
●ശുകഹരിണപുരം എന്ന് പേരുണ്ടായിരുന്ന സ്ഥലമാണ് കിളിമാനൂർ
●ഗർഭശ്രീമാൻ എന്നറിയപ്പെട്ടിരുന്ന രാജാവാണ് സ്വാതിതിരുനാൾ
●ദക്ഷിണ നളന്ദാ എന്നറിയപ്പെടുന്നത് കാന്തള്ളൂർശാല
●വേലുത്തമ്പി ദളവയുടെ മുഴുവൻ പേരാണ് വേലായുധൻ ചെമ്പകരാമൻ
●ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന നഗരമാണ് തിരുവനന്തപുരം
●ബാലരാമപുരത്ത് എന്റെ പഴയ പേരാണ് അന്തിക്കാട്
●ഡൽഹി ഗാന്ധി എന്നറിയപ്പെട്ടത് നെയ്യാറ്റിൻകര സ്വദേശിയായ ശ്രീ കൃഷ്ണൻ നായരാണ്
●കേരളത്തിലെ ഭഗത് സിംഗ് എന്നറിയപ്പെട്ടത് വക്കം അബ്ദുൽ ഖാദർ ആണ്
●കേരള സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ആർക്കിടെക്റ്റ് ആണ് വില്യം ബാർട്ടൻ
●പാപനാശം കടപ്പുറം വർക്കലയിൽ ആണ്
●അരുവിക്കര ഡാം സ്ഥിതിചെയ്യുന്നത് കരമനയാറിൽ ആണ്
●മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല തിരുവനന്തപുരമാണ്
●1750 ഇൽ തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ രാജാവാണ് മാർത്താണ്ഡവർമ്മ
●തിരുവനന്തപുരത്ത് പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനം നടപ്പിലാക്കിയ തിരുവിതാംകൂർ ദിവാൻ ആണ് സർ സി പി രാമസ്വാമി അയ്യർ
●തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ ആരായിരുന്നു സി പി രാമസ്വാമി അയ്യർ
●കേരള സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ ആരായിരുന്നു ഡോക്ടർ ജോൺ മത്തായി
●തിരുവിതാംകൂറിൽ മരച്ചീനികൃഷി പ്രോത്സാഹിപ്പിച്ച രാജാവാണ് വിശാഖം തിരുനാൾ
●തിരുവനന്തപുരത്ത് ജനിക്കുകയും ജർമ്മനി കേന്ദ്രമാക്കി പ്രവർത്തിക്കുകയും ചെയ്ത വിപ്ലവകാരിയാണ് ഡോക്ടർ ചെമ്പകരാമൻപിള്ള
●ട്രാവൻകൂർ റയോൺസ് ആരംഭിച്ചത് ചിത്തിര തിരുനാളിന്റെ കാലത്താണ്
●തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി പട്ടം താണുപിള്ള
●കേരള മുഖ്യമന്ത്രിയായ ശേഷം പഞ്ചാബ് ഗവർണർ ആയ വ്യക്തിയാണ് പട്ടം താണുപിള്ള
●തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് ആരംഭിച്ചത് സ്വാതിതിരുനാളിന്റെ കാലത്താണ്
●കേരളത്തിൽ സിംഹങ്ങളെ തുറന്നു വിട്ടിരിക്കുന്ന ഏക കേന്ദ്രമാണ് നെയ്യാർ വന്യജീവി സങ്കേതം
●നെയ്യാർ ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത് മരക്കുന്നം ദ്വീപിലാണ്
●ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് പാലോട് തിരുവനന്തപുരം
●വൈലോപ്പിള്ളി സംസ്കൃത ഭവൻ തിരുവനന്തപുരത്താണ്
●കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് തോന്നയ്ക്കൽ
●വിക്രം സാരാഭായി സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് തുമ്പ
●ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് വിക്രം സാരാഭായി ആണ്
●ഫോറസ്റ്റ് ട്രെയിനിങ് സ്കൂൾ സ്ഥിതിചെയ്യുന്നത് അരിപ്പ തിരുവനന്തപുരം
●കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ശ്രീകാര്യം തിരുവനന്തപുരം
●ജിമ്മി ജോർജ് സ്റ്റേഡിയം തിരുവനന്തപുരത്താണ്
●തിരുവനന്തപുരത്ത് ദൂരദർശൻ കേന്ദ്രം പ്രവർത്തനമാരംഭിച്ച വർഷം 1982
●കേരഫെഡ് ആസ്ഥാനം തിരുവനന്തപുരം
●കോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്യുന്ന സ്ഥലം നെടുമങ്ങാട്
●ന്യൂമിസ്മാറ്റിക് മ്യൂസിയം പ്രവർത്തിക്കുന്നത് കോയിക്കൽ കൊട്ടാരം
●കേരളത്തിൽ ജന്തു വാക്സിനുകൾ ഉല്പാദിപ്പിക്കുന്ന വെറ്ററിനറി ബയോളജിക്കൽ ന്റെ ആസ്ഥാനം പാലോട്
●മിൽമയുടെ ആസ്ഥാനം തിരുവനന്തപുരം
●കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്മെന്റ് കോർപ്പറേഷൻ ആസ്ഥാനം തിരുവനന്തപുരത്താണ്
●കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ആസ്ഥാനം - വൈദ്യുത ഭവൻ,പട്ടം തിരുവനന്തപുരം
Good... Expecting all district
ReplyDeletePost a Comment